Quantcast

പാസ്‌പോർട്ട് ഫോട്ടോകൾ ഐ.സി.എ.ഒ മാനദണ്ഡങ്ങൾ പാലിക്കണം;മാർ​ഗനിർദേശങ്ങളുമായി കുവൈത്ത് ഇന്ത്യൻ എംബസി

സോഫ്റ്റ്‌വെയർ വഴി എഡിറ്റ് ചെയ്ത ഫോട്ടോകൾ സ്വീകരിക്കില്ല

MediaOne Logo

Web Desk

  • Published:

    29 Aug 2025 3:48 PM IST

പാസ്‌പോർട്ട് ഫോട്ടോകൾ ഐ.സി.എ.ഒ മാനദണ്ഡങ്ങൾ പാലിക്കണം;മാർ​ഗനിർദേശങ്ങളുമായി കുവൈത്ത് ഇന്ത്യൻ എംബസി
X

കുവൈത്ത് സിറ്റി: സെപ്റ്റംബർ മുതൽ പാസ്‌പോർട്ട് അപേക്ഷകളിൽ ഐ.സി.എ.ഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഫോട്ടോകൾ മാത്രമെ സ്വീകരിക്കുകയുള്ളൂവെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന ഫോട്ടോ കളർ ആയിരിക്കണം. 80 മുതൽ 85 ശതമാനം വരെ വിസ്തൃതിയിൽ മുഖം തെളിയിക്കണമെന്നും പശ്ചാത്തലം വെളുത്തതും നിഴലോ പ്രതിഫലനങ്ങളോ ഇല്ലാത്തതുമാകണമെന്നും അധികൃതർ പറഞ്ഞു.

കണ്ണുകൾ തുറന്നും വ്യക്തവുമായിരിക്കണം. സോഫ്റ്റ്‌വെയർ വഴി എഡിറ്റ് ചെയ്ത ഫോട്ടോകൾ സ്വീകരിക്കില്ല. മതപരമായ കാരണങ്ങളല്ലാതെ ശിരോവസ്ത്രം അനുവദനീയമല്ലെന്നും എംബസി വ്യക്തമാക്കി. പാസ്‌പോർട്ട് അപേക്ഷാ പ്രക്രിയയുടെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കലാണ് നടപടിയുടെ ലക്ഷ്യമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

TAGS :

Next Story