Quantcast

ലുലു ഹൈപ്പർമാർക്കറ്റിൽ പാവ്‌സ് ആൻഡ് ടെയിൽസ് കാർണിവൽ

MediaOne Logo

Web Desk

  • Published:

    12 Dec 2022 9:20 AM IST

ലുലു ഹൈപ്പർമാർക്കറ്റിൽ   പാവ്‌സ് ആൻഡ് ടെയിൽസ് കാർണിവൽ
X

ലുലു ഹൈപ്പർമാർക്കറ്റിൽ പാവ്‌സ് ആൻഡ് ടെയിൽസ് കാർണിവൽ സംഘടിപ്പിച്ചു. നൂറുക്കണക്കിന് വളർത്തുമൃഗങ്ങളൊണ് പരിപാടിയിൽ പങ്കെടുപ്പിച്ചത്. ആമസോൺ തത്തകൾ അടക്കമുള്ള പക്ഷികളും അമേരിക്കൻ ബുൾഡോഗ് മുതൽ കുഞ്ഞൻ പഗ് വരെയുമുള്ള വളർത്തുമൃഗങ്ങളും കാഴ്ചക്കാർക്ക് പുത്തൻ അനുഭവമായി.

പ്രമോഷന്റെ ഭാഗമായി നടന്ന പ്രദർശനവും വളർത്തുമൃഗങ്ങളുടെ ഫാഷൻ ഷോയും, സൗന്ദര്യമത്സരവും കാർണിവലിന് മിഴിവേകി. കുവൈത്തിലെ വിവിധ ലുലു ശാഖകളിൽ ഡിസംബർ 13 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ വളർത്തുമൃഗങ്ങൾക്കുള്ള ആഗോള ഉൽപന്നങ്ങൾ വിലക്കുറവിൽ ലഭിക്കുമെന്ന് മാനേജ്മന്റ് അധികൃതർ അറിയിച്ചു.

കാർണിവലിന്റെ ഭാഗമായി സയൻസ് ഷോയും സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ ലുലു മാനേജ്മന്റ് പ്രതിനിധികളും, ഉപഭോക്താക്കളും പങ്കെടുത്തു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Next Story