Quantcast

കുവൈത്തിൽ നിന്ന് വിദേശികൾക്ക് കരമാർഗം ഉംറ തീർത്ഥാടനത്തിന് പോകാം

കോവിഡ് വ്യാപനത്തെ തുടർന്നു 2020 മാർച്ച് മുതൽ കരമാർഗമുള്ള ഉംറ യാത്രകൾക്ക് അനുമതി നൽകിയിരുന്നില്ല.

MediaOne Logo

Web Desk

  • Published:

    16 Jan 2022 5:22 PM GMT

കുവൈത്തിൽ നിന്ന് വിദേശികൾക്ക് കരമാർഗം ഉംറ തീർത്ഥാടനത്തിന് പോകാം
X

കുവൈത്തിൽ നിന്ന് വിദേശികൾക്കു കരമാർഗം ഉംറ തീർത്ഥാടനത്തിനുള്ള അനുമതി പുനഃസ്ഥാപിച്ചു. കുവൈത്തിൽ താമസാനുമതിയുള്ള വിദേശികൾക്ക് ഉംറ നിർവഹിക്കുന്നതിനായി സാൽമി അതിർത്തി വഴി സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാനുള്ള അനുമതിയാണ് പുനഃസ്ഥാപിച്ചത്. ഔഖാഫ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ആരോഗ്യമാനദണ്ഡങ്ങൾക്ക് അനുസൃതമായി കരമാർഗമുള്ള ഉംറ യാത്രകൾ പുനഃരാരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം നടത്തുമെന്നും അധികൃതർ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്നു 2020 മാർച്ച് മുതൽ കരമാർഗമുള്ള ഉംറ യാത്രകൾക്ക് അനുമതി നൽകിയിരുന്നില്ല.

Permission for foreigners to perform Umrah pilgrimage by road from Kuwait has been restored.

TAGS :

Next Story