Quantcast

കുവൈത്തിൽ ഫാർമസി ലൈസൻസുകൾ ഇനി കുവൈത്തികൾക്ക് മാത്രം

സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസികളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് രണ്ടു സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-08-17 18:51:17.0

Published:

17 Aug 2022 2:53 PM GMT

കുവൈത്തിൽ ഫാർമസി ലൈസൻസുകൾ ഇനി കുവൈത്തികൾക്ക് മാത്രം
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ഫാർമസി ലൈസൻസുകൾ ഇനി കുവൈത്തികൾക്ക് മാത്രം. ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഫാർമസികളിൽ വിദേശികൾക്ക് തൊഴിൽ ചെയ്യാനുള്ള ലൈസൻസ് അനുവദിക്കുന്നത് താത്കാലികമായി നിർത്തിവെക്കാനും ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഫാർമസികളുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് രണ്ടു സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചത്. സ്വകാര്യ ഫാർമസികൾ ആരംഭിക്കാനുള്ള ലൈസൻസ് കുവൈത്ത് പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതാണ് ആദ്യ ഉത്തരവ്. ഫാർമസി നടത്തിപ്പുമായി ബന്ധപ്പെട്ട 1997ലെ മിനിസ്റ്റീരിയൽ ഡിക്രീ ഭേദഗതി ചെയ്തു കൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയത്. ഫാർമസിസ്റ്റ് യോഗ്യതയും ഫാർമസി സെന്റർ തുടങ്ങാനുള്ള ലൈസൻസും ഉള്ള കുവൈത്തികൾക്ക് മാത്രമായിരിക്കും സ്വകാര്യ മേഖലയിൽ ഫാർമസി നടത്തിപ്പിന് അനുമതി ഉണ്ടാവുക.

ഉത്തരവനുസരിച്ചുള്ള മാനദണ്ഡം പാലിക്കുന്നതിനായി വ്യവസ്ഥകൾ ക്രമീകരിക്കുന്നതിന് രാജ്യത്തെ ഫാർമസികൾക്ക് മൂന്നു മാസത്തെ സമയം നൽകിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ വ്യവസ്ഥകൾ ശരിയാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി കൈക്കൊള്ളുമെന്നും ഉത്തരവിൽ പറയുന്നു. സ്വകാര്യ മേഖലയിൽ പുതിയ ഫാർമസികൾക്ക് ലൈസൻസ് നൽകുന്നതും കുവൈത്തികളല്ലാത്തവർക്ക് ഫാർമസി പ്രൊഫഷൻ അനുവദിക്കുന്നതും മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാകുന്നതുവരെ നിർത്തിവെക്കുന്നതാണ് രണ്ടാമത്തെ നിർണായക തീരുമാനം. സ്വാകാര്യ ഫാർമസികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആരോഗ്യമന്ത്രാലയം പ്രത്യേക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. നിയമലംഘനം നടത്തിയ 12 ഫാർമസികളുടെയും ഒരു ഫുഡ്‌സപ്ലിമെന്റ് കമ്പനിയുടെയും ലൈസൻസ് റദ്ദാക്കി പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.

TAGS :

Next Story