Quantcast

മത്സ്യത്തൊഴിലാളികൾക്ക് നേരെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം

കടല്‍ക്കൊള്ളക്കാരുടെ ആക്രമണ ഭീതിയെ തുടര്‍ന്ന് മത്സ്യ തൊഴിലാളികള്‍ പലരും കടലില്‍ പോകുവാന്‍ തയ്യാറാകുന്നില്ല.

MediaOne Logo

Web Desk

  • Published:

    22 Oct 2022 11:14 PM IST

മത്സ്യത്തൊഴിലാളികൾക്ക് നേരെ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം
X

കടല്‍ക്കൊള്ള സംഘം മത്സ്യ തൊഴിലാളികളെ ആക്രമിക്കുന്നതായി കുവൈത്ത് മത്സ്യതൊഴിലാളി ഫെഡറേഷന്‍ മേധാവി ദഹര്‍ അല്‍ സുവയാന്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ കുവൈത്ത് സമുദ്ര മേഖലയില്‍ നിന്നും ഇരുപതോളം മത്സ്യ തൊഴിലാളികളാണ് കവര്‍ച്ചക്ക് ഇരയായതെന്ന് അദ്ദേഹം പറഞ്ഞു.

കടല്‍ക്കൊള്ളക്കാരുടെ ആക്രമണ ഭീതിയെ തുടര്‍ന്ന് മത്സ്യ തൊഴിലാളികള്‍ പലരും കടലില്‍ പോകുവാന്‍ തയ്യാറാകുന്നില്ല. മത്സ്യബന്ധന ബോട്ടില്‍ നിന്നും നാവിഗേഷന്‍ ഉപകരണങ്ങളും മത്സ്യങ്ങളും അടക്കം കൊള്ളക്കാര്‍ മോഷ്ടിച്ചു കൊണ്ടുപോവുകയാണ്‌. മത്സ്യ തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ദഹര്‍ അല്‍ സുവയാന്‍ ആവശ്യപ്പെട്ടു.

TAGS :

Next Story