'ഇൻഫ്ലുവൻസയും ന്യുമോണിയയും തടയാം'; കുവൈത്തിൽ ശൈത്യകാല വാക്സിനേഷൻ കാമ്പയിന് തുടക്കം
90 ആരോഗ്യകേന്ദ്രങ്ങളിലും വിവിധ ആശുപത്രികളിലും വാക്സിൻ ലഭിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ ശൈത്യകാല വാക്സിനേഷൻ കാമ്പയിന് തുടക്കമായി. ഹിറ്റീൻ ആരോഗ്യകേന്ദ്രത്തിൽ നടന്ന പ്രത്യേക ചടങ്ങിൽ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി കാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. സീസണൽ ഇൻഫ്ലുവൻസ, ന്യുമോണിയ എന്നിവയ്ക്കെതിരെയുള്ള വാക്സിനുകളാണ് കാമ്പയിന്റെ ഭാഗമായി വിതരണം ചെയ്യുന്നത്. രാജ്യത്തെ 90 ആരോഗ്യകേന്ദ്രങ്ങളിലും വിവിധ ആശുപത്രികളിലും വാക്സിൻ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ വാക്സിനേഷൻ സൗകര്യം പ്രയോജനപ്പെടുത്താം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ തുടങ്ങിയ പ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ നിർബന്ധമായും വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ശൈത്യകാലത്ത് പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനും പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയം കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്..
Adjust Story Font
16

