Quantcast

ലോകകപ്പ്: കുവൈത്ത്-ദോഹ ഷട്ടിൽ സർവീസ് ആരംഭിക്കാൻ കുവൈത്ത് എയർലൈൻസ്

വിമാനത്താവളങ്ങളിൽ അനിയന്ത്രിതമായ തിരക്കുണ്ടാകാനുള്ള സാഹചര്യം പരിഗണിച്ചാണ് പ്രത്യേക സർവിസുകൾ

MediaOne Logo

Web Desk

  • Updated:

    2022-11-21 16:23:11.0

Published:

21 Nov 2022 4:17 PM GMT

ലോകകപ്പ്: കുവൈത്ത്-ദോഹ ഷട്ടിൽ സർവീസ് ആരംഭിക്കാൻ കുവൈത്ത് എയർലൈൻസ്
X

ലോകകപ്പ് മത്സര ദിവസങ്ങളിൽ കുവൈത്തില്‍ നിന്നും ദോഹയിലേക്ക് കുവൈത്ത് എയർലൈൻസ് ഷട്ടിൽ സർവീസ് ആരംഭിക്കുന്നു. ടെര്‍മിനല്‍ നാലില്‍ നിന്നാണ് ദോഹയിലേക്ക് വിമാനങ്ങൾ പുറപ്പെടുക.ആരാധകർക്ക് മത്സരങ്ങളിൽ പങ്കെടുക്കാനും അതേ ദിവസം തന്നെ കുവൈത്തിലേക്ക് മടങ്ങാനും കഴിയുമെന്ന് എയർലൈൻസ് അധികൃതര്‍ വ്യക്തമാക്കി.

മാച്ച് ഡേ ഷട്ടിൽ സർവീസിൽ വിമാന ടിക്കറ്റ് ബുക്കുചെയ്യുന്ന ആരാധകർക്ക് മത്സര വേദികളിലേക്കും തിരികെ എയര്‍പോര്‍ട്ടിലേക്കുമുള്ള ഗതാഗത സംവിധാനവും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹാന്‍ഡ് ബാഗേജ് മാത്രമായതിനാല്‍ ചെക്ക് ഇൻബാഗേജ് നടപടി ക്രമങ്ങളുമില്ലാതെ തന്നെ എളുപ്പത്തിൽ വിമാനത്താവളത്തിന് പുറത്തു കടക്കാന്‍ കഴിയും. മത്സരത്തിന് അഞ്ചോ, ആറോ മണിക്കൂർ മുമ്പ് കാണികൾ ഖത്തറിലെത്തുന്ന തരത്തിലായിരിക്കും വിമാന ഷെഡ്യൂളിങ്ങെന്ന് അധികൃതര്‍ അറിയിച്ചു .

നിലവില്‍ കുവൈത്തില്‍ നിന്നും ജസീറ എയർവേയ്‌സ് ഷട്ടിൽ സർവീസ് നടത്തുന്നുണ്ട്. വിമാനത്താവളങ്ങളിൽ അനിയന്ത്രിതമായ തിരക്കുണ്ടാകാനുള്ള സാഹചര്യം പരിഗണിച്ചാണ് പ്രത്യേക സർവിസുകൾ നടത്തുന്നത്. ദോഹയിലേക്ക് യാത്ര ചെയ്യുന്നവര്‍ മത്സര ടിക്കറ്റ് കൈവശം വെക്കുകയും ഹയ്യ കാർഡ് എൻട്രി സിസ്റ്റത്തിനായി സൈൻ അപ്പ് ചെയ്യുകയും വേണമെന്ന് കുവൈത്ത് എയർലൈൻസ് അധികൃതര്‍ അറിയിച്ചു.

TAGS :

Next Story