Quantcast

കുവൈത്തിൽ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ മഴ

MediaOne Logo

Web Desk

  • Published:

    10 May 2023 12:31 AM IST

Rain in Kuwait
X

കുവൈത്തിൽ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടി അപ്രതീക്ഷിത മഴയെത്തി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത മഴ പെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇന്ന് പകൽ മുഴുവൻ പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു.

മഴ എത്തിയതോടെ ചൂടിന് ശക്തി കുറയുമെന്നാണ് പ്രതീക്ഷ. വൈകിട്ടോടെ എത്തിയ മഴ ശക്തിപ്പെടുമെന്ന കണക്കൂട്ടലുണ്ടായെങ്കിലും കൂടുതൽ സമയം നീണ്ടു നിന്നില്ല. രാജ്യത്ത് ഈ വർഷം റെക്കോർഡ് മഴയാണ് ലഭിച്ചത്. കനത്ത മഴ പെയ്ത 1934, 1997, 2013, 2018 വർഷങ്ങളെക്കാൾ കൂടുതലാണ് ഈ വർഷത്തെ മഴയെന്ന് ഉജൈരി സയന്റിഫിക് സെന്റർ നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story