Quantcast

കേരളത്തിലെ മഴക്കെടുതി; കുവൈത്തിൽ പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു

കഴിഞ്ഞ രണ്ട് പ്രളയകാലത്തും കുവൈത്തിലെ പ്രവാസി സമൂഹത്തിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള സഹായങ്ങൾ നാട്ടിലേക്ക് എത്തിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    17 Oct 2021 9:39 PM IST

കേരളത്തിലെ മഴക്കെടുതി; കുവൈത്തിൽ പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു
X

കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പ്രവാസി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചു. നാളെ വൈകീട്ട് 5.30ന് എംബസിഓഡിറ്റോറിയത്തിലാണ് യോഗം. ദുരിതാവസ്ഥയിൽ നാടിന് തുണയാകാൻ പ്രവാസ ലോകത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് സംഘടന പ്രതിനിധികളുടെ അടിയന്തിര യോഗം വിളിച്ചത്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും കുവൈത്തിലെ പ്രവാസി സമൂഹത്തിന്റെ നേതൃത്വത്തിൽ വലിയ തോതിലുള്ള സഹായങ്ങൾ നാട്ടിലേക്ക് എത്തിച്ചിരുന്നു .

TAGS :

Next Story