Quantcast

കുവൈത്തിൽ വിദേശത്തു നിന്നുള്ള റിക്രൂട്‌മെന്റ് പുനരാരംഭിക്കുന്നു

മാൻപവർ അതോറിറ്റിയുടെ സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ അസ്സഹൽ പോർട്ടൽ വഴിയാണ് വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിക്കുക

MediaOne Logo

Web Desk

  • Published:

    1 Nov 2021 3:52 PM GMT

കുവൈത്തിൽ വിദേശത്തു നിന്നുള്ള റിക്രൂട്‌മെന്റ് പുനരാരംഭിക്കുന്നു
X

കുവൈത്തിൽ വിദേശത്തു നിന്നുള്ള റിക്രൂട്‌മെന്റ് പുനരാരംഭിക്കാൻ ഒരുങ്ങി മാൻപവർ അതോറിറ്റി. വിസ വിതരണം പുനരാരംഭിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തൊഴിൽ പെർമിറ്റ് വിതരണം ഉൾപ്പെടെയുള്ള നടപടികൾ പുനരാരംഭിക്കുന്നത്. വർക്ക് പെർമിറ്റ് വിതരണം ഉൾപ്പെടെയുള്ള സേവനങ്ങൾ പുനരാരംഭിക്കാൻ മാൻപവർ അതോറിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങൾ അനുസരിച്ചാകും സേവനങ്ങൾ. മാൻപവർ അതോറിറ്റിയുടെ സേവനങ്ങൾക്കുള്ള ഏകജാലക സംവിധാനമായ അസ്സഹൽ പോർട്ടൽ വഴിയാണ് വർക്ക് പെർമിറ്റ് അപേക്ഷകൾ സ്വീകരിക്കുക. പുതിയ തൊഴിൽ അനുമതി അപേക്ഷകൾക്ക് കോവിഡിന് മുൻപ് നിലവിലുണ്ടായിരുന്ന നിബന്ധനകൾ എല്ലാം ബാധകമായിരിക്കും. വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണമെന്ന നിബന്ധന കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അസ്സഹൽ പോർട്ടൽ ആരോഗ്യമന്ത്രാലയവുമായി ബന്ധിപ്പിച്ചതിനാൽ അപ്ലോഡ് ചെയ്യുന്ന വാക്‌സിൻ സർട്ടിഫിക്കറ്റുകളുടെ ആധികാരിക ഉറപ്പാക്കാൻ സാധിക്കും. സർക്കാർ കരാറുകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന തൊഴിലുടമ ജോലിയുടെ സ്വഭാവം, കരാർ കാലാവധി, പ്രൊഫഷൻ, യോഗ്യത എന്നിവ വ്യക്തമാക്കുന്ന കോൺട്രാക്ട് ഫോമിന് പുറമെ താമസ അലവൻസ്, എയർലൈൻ ടിക്കറ്റ് എന്നിവയുടെ തെളിവുകളും സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.

TAGS :

Next Story