രാജിവെച്ചിട്ടും ശമ്പളം കൃത്യം; തിരികെ ഏൽപിച്ച് അധ്യാപകൻ

ഇസ്‌ലാമിക അധ്യാപകനായ ഗനേം അൽ ഹുസൈനിയാണ് പണം തിരികെ നല്‍കി ഏവര്‍ക്കും മാതൃകയായത്

MediaOne Logo

Web Desk

  • Published:

    25 Jan 2023 6:11 PM GMT

രാജിവെച്ചിട്ടും ശമ്പളം കൃത്യം; തിരികെ ഏൽപിച്ച് അധ്യാപകൻ
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും രാജിവെച്ചിട്ടും അബദ്ധത്തില്‍ കൈമാറിയ ശമ്പളം തിരികെ നല്‍കി സ്കൂള്‍ അദ്ധ്യാപകന്‍. ഇസ്‌ലാമിക അധ്യാപകനായ ഗനേം അൽ ഹുസൈനിയാണ് പണം തിരികെ നല്‍കി ഏവര്‍ക്കും മാതൃകയായത്.

കഴിഞ്ഞ വർഷം ഒക്‌ടോബറില്‍ ജോലിയില്‍ നിന്ന് രാജിവെച്ചെങ്കിലും തുടര്‍ന്നുള്ള മാസങ്ങളിലും അക്കൌണ്ടിലേക്ക് ശമ്പളം വരികയായിരുന്നു. മുന്‍ മാസങ്ങളില്‍ ലഭിച്ച 2447 ദിനറാണ് ഗനേം അൽ ഹുസൈനി വിദ്യാഭ്യാസ മന്ത്രാലയത്തിന് തിരികെ നല്‍കിയത്.

TAGS :

Next Story