Quantcast

സി.ബി.എസ്.എസ്.ഇ പരീക്ഷയിൽ മികച്ച വിജയവുമായി കുവൈത്തിലെ സ്‌കൂളുകൾ

MediaOne Logo

Web Desk

  • Published:

    13 May 2023 6:47 AM IST

Best results in CBSE exam
X

സി.ബി.എസ്.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയവുമായി കുവൈത്തിലെ സ്‌കൂളുകൾ. ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ നിന്നും പരീക്ഷ പരീക്ഷയെഴുതിയ 448 പേരിൽ 96.4ശതമാനം പേർ ഡിസ്റ്റിങ്ഷൻ നേടി.

132 വിദ്യാർത്ഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. സയൻസ് വിഭാഗത്തിൽ താഹ റഫീക്ക് ചിക്തേ 98.4 ശതമാനത്തോടെ ഒന്നാമതും, ദേവപ്രിയ സുധീഷ് 97.2 ശതമാനം നേടി രണ്ടാമതുമെത്തി.

കെമേഴ്‌സ് വിഭാഗത്തിൽ സക്കീന 97.8 ശതമാനത്തോടെ ഒന്നാമതെത്തിയപ്പോൾ, ബസ്മ എസ്. താക്കൂർ 97.2 ശതമാനവും, ഫത്തിമ ഷബീർ അലി 96.4 ശതമാനവും മാർക്ക് കരസ്ഥമാക്കി. ഹുമാനിറ്റീസ് വിഭാഗത്തിൽ ഐറിൻ മേരി കുരുവിള 98.8 ശതമാനം മാർക്കു നേടി ഒന്നാമതെത്തി. ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി അനുമോദിച്ചു.

TAGS :

Next Story