ശവ്വാൽ മാസപ്പിറവി; കുവൈത്തിൽ നാളെ മാസപ്പിറവി നിരീക്ഷിക്കാൻ നിർദേശവുമായി ചന്ദ്രദർശനകമ്മിറ്റി
ബുധനാഴ്ച വൈകുന്നേരം 6:00 മണിക്ക് സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആസ്ഥാനത്ത് കമ്മറ്റി യോഗം ചേരും

കുവൈത്ത് സിറ്റി: കുവൈത്തിൽ നാളെ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കുന്നതിനായി കുവൈത്ത് ചന്ദ്രദർശന കമ്മറ്റി നിർദേശിച്ചു. ബുധനാഴ്ച വൈകുന്നേരം 6:00 മണിക്ക് സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആസ്ഥാനത്ത് കമ്മറ്റി യോഗം ചേരും. ശവ്വാൽ മാസപ്പിറവി ദർശിക്കുന്നവർ അതത് അധികൃതരെ അറിയിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്, പ്രധാനമന്ത്രി അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹ് എന്നിവർക്കും സ്വദേശികൾക്കും വിദേശികൾക്കും അതോറിറ്റി പെരുന്നാൾ ആശംസകൾ നേർന്നു.
Next Story
Adjust Story Font
16

