Quantcast

കുവൈത്തിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായി സ്ഥിതിവിവരക്കണക്കുകൾ

MediaOne Logo

Web Desk

  • Published:

    14 Jun 2023 4:25 AM GMT

Car accidents are on the rise in Kuwait
X

കുവൈത്തിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായി ട്രാഫിക് വകുപ്പ് പുറത്തു വിട്ട സ്ഥിതിവിവരക്കണക്കുകൾ. ഈ വർഷം ആദ്യ അഞ്ചുമാസങ്ങളിൽ ഏകദേശം 29,000 റോഡ്‌ അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

സ്വദേശികളും വിദേശികളും ഉള്‍പ്പടെ 135 പേർ അപകടങ്ങളിൽ മരിച്ചതായും പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോർട്ട് ചെയ്തു. ഒരു മാസം ശരാശരി 27 ജീവനുകളാണ് റോഡില്‍ പൊലിയുന്നത്.

അശ്രദ്ധമായ ഡ്രൈിങ്, നിയമലംഘനങ്ങൾ, അമിതവേഗത, റെഡ് ലൈറ്റ് ക്രോസിംഗുകൾ എന്നിവയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നതും, മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും റോഡ്‌ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

രാജ്യത്ത് നിലവില്‍ 2.4 ദശലക്ഷത്തിലധികം കാറുകൾ ഉണ്ടെന്നാണ് കണക്ക്. അപകടം പെരുകുന്ന പശ്ചാത്തലത്തിൽ കുവൈത്ത് പൊലീസ് ഗതാഗത പരിശോധന ശക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story