Quantcast

കാര്‍ഷിക ഫാമുകളിലേക്കുള്ള ജലവിതരണം ഉറപ്പാക്കുന്നതിനായി നടപടികള്‍ ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    12 April 2022 8:37 AM GMT

കാര്‍ഷിക ഫാമുകളിലേക്കുള്ള ജലവിതരണം   ഉറപ്പാക്കുന്നതിനായി നടപടികള്‍ ആരംഭിച്ചു
X

കുവൈത്തിലെ വഫറയിലെയും അബ്ദാലിയിലെയും കാര്‍ഷിക ഫാമുകളിലേക്കുള്ള ജലവിതരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കുവൈത്ത് പൊതു മരാമത്ത് മന്ത്രാലയം അറിയിച്ചു.

നിലവിലുള്ള പൈപ്പ് ലൈനിലെ മുഴുവന്‍ തകരാറുകളും പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും അടുത്ത ദിവസം തന്നെ ഇരു പ്രദേശങ്ങളിലും കാര്‍ഷികാവശ്യത്തിനുള്ള ജലം ലഭിച്ചു തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ബധനാഴ്ചയോടെ രണ്ടു പ്രദേശങ്ങളിലും കാര്‍ഷികാവശ്യത്തിനുള്ള വെള്ളം മതിയായ അളവില്‍ തന്നെ ലഭിച്ചു തുടങ്ങുമെന്നും മന്ത്രാലയത്തിലെ ട്രീറ്റഡ് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ ഖാലിദ് അല്‍ മജ്റാന്‍ വ്യക്തമാക്കി.

TAGS :

Next Story