Quantcast

കുവൈത്തിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നു

ഈ അധ്യയന വർഷത്തോടെ 2,400 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-05-28 18:19:36.0

Published:

28 May 2023 6:16 PM GMT

Strengthening indigenization in Kuwait
X

കുവൈത്ത്: കുവൈത്തിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നു. ഈ അധ്യയന വർഷത്തോടെ 2,400 പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രവാസി അധ്യാപകരുടെ തൊഴിൽ പെർമിറ്റ് റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി.ഇതിൽ വിവിധ കാരണങ്ങളാൽ രാജിവെച്ച 500 ളം അദ്ധ്യാപകർ കൂടി ഉൾപ്പെടുമെന്ന് പ്രാദേശിക മാധ്യമമായ അൽ- ഖബസ് റിപ്പോർട്ട് ചെയ്തു. സ്വദേശികൾക്ക് അവസരമൊരുക്കുന്നതിനായാണ് പ്രവാസി അധ്യാപകരുടെ സേവനം അവസാനിപ്പിക്കുന്നത്.

റസിഡൻസി പെർമിറ്റ് റദ്ദാക്കുന്ന വിദേശി അധ്യാപകരുടെ സർവീസ് ആനുകൂല്യങ്ങളും നടപടിക്രമങ്ങളും എത്രയും വേഗം പൂർത്തിയാക്കുവാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റിന് അധികൃതർ നിർദ്ദേശം നൽകി.

സേവന കാലാവധി അവസാനിച്ച ശേഷം ഫൈനുകളോ അധിക ഫീസുകളോ അടയ്‌ക്കേണ്ട അവസ്ഥ ഉണ്ടാവാതെ രാജ്യം വിടാനാവുന്ന രീതിയിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ജനസംഖ്യാക്രമീകരണത്തിനുള്ള നടപടികൾക്ക് വേഗം കൂട്ടാൻ വിവിധ വകുപ്പുകളോട് സർക്കാർ അധികൃതർ നിർദ്ദേശിച്ചിരുന്നു


TAGS :

Next Story