കുവൈത്ത് ഇന്ത്യൻ സ്‌കൂളിലെ സൂര്യനമസ്‌കാരം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാർലമെന്റ് അംഗം
രാജ്യത്തെ ചില ഇന്ത്യൻ വിദ്യാലങ്ങളിൽ യോഗയുടെ ഭാഗമായി സൂര്യനമസ്‌ക്കാരം പരിശീലിക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി അടിയന്തര തീരുമാനം പുറപ്പെടുവിക്കണമെന്നു അഹമ്മദ് അൽ മുതീഹ് എംപി ട്വിറ്ററിലൂടെ ആവശ്യപെട്ടു.

കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ സ്‌കൂളുകളിലെ സൂര്യനമസ്‌കാരം അവസാനിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു പാർലമെന്റ് അംഗം. അഹമ്മദ് മുതീഹ് അൽ ആസ്മി എംപിയാണ് വിദ്യാഭ്യാസമന്ത്രി ഡോ. അലി അൽ മുദഫിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. സ്‌കൂളുകളിൽ യോഗയുടെ ഭാഗമായി നടത്തുന്ന സൂര്യനമസ്‌കാരം നിർത്താൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് പാർലമെന്റ് അംഗത്തിന്റെ ആവശ്യം. രാജ്യത്തെ ചില ഇന്ത്യൻ വിദ്യാലങ്ങളിൽ യോഗയുടെ ഭാഗമായി സൂര്യനമസ്‌ക്കാരം പരിശീലിക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി അടിയന്തര തീരുമാനം പുറപ്പെടുവിക്കണമെന്നു അഹമ്മദ് അൽ മുതീഹ് എംപി ട്വിറ്ററിലൂടെ ആവശ്യപെട്ടു.
ഇസ്ലാമിക പാഠങ്ങളെയും കുട്ടികളുടെ വിശ്വാസത്തെയും ബാധിക്കുന്ന രീതിയിൽ രാജ്യത്തെ വിദേശ സ്‌കൂളുകളിൽ നടന്നു വരുന്ന പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്നു നിർദേശിച്ച എംപി ഇസ്‌ലാമിക രാജ്യമായ കുവൈത്തിൽ അതിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന സംഗതികൾ അംഗീകരികാക്കനാവില്ലെന്നും കൂട്ടിച്ചേർത്തു . ബിജെപി വക്താവ് നുപൂർ ശർമയുടെ പ്രവാചക നിന്ദാ പരാമർശത്തിനെതിരെ കുവൈത്ത് ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് പാർലിമെന്റ് അംഗം ഇക്കാര്യം ആവശ്യപെട്ടത്.
Adjust Story Font
16

