ജല ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ഇറാൻ ആക്രമണം; കുവൈത്തിൽ മരിച്ചത് തമിഴ്നാട് സ്വദേശി
രാമനാഥപുരം, കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്

കുവൈത്ത് സിറ്റി: കുവൈത്തിലെ ജല ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ മരിച്ചത് തമിഴ്നാട് സ്വദേശി. രാമനാഥപുരം ജില്ലയിലെ കൊളത്തൂർ സ്വദേശിയായ സന്താന ശെൽവം (40) ആണ് മരിച്ചത്. ആക്രമണത്തിൽ പ്ലാന്റിലെ ഒരു സർവീസ് കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും സ്ഥിരീകരിച്ചിരുന്നു. സംഭവത്തെ തുടർന്ന് അടിയന്തര സംഘങ്ങളും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ ആരംഭിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
കൂടാതെ, ഇന്ന് പുലർച്ചെ രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പ്രവോശിച്ച അഞ്ച് ഡ്രോണുകൾ വിജയകരമായി തടഞ്ഞതായി നാഷണൽ ഗാർഡും അറിയിച്ചു. ഏത് ഭീഷണികളെയും നേരിടാൻ സൈന്യം പൂർണ സജ്ജമാണെന്ന് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദാൻ ഫാദിൽ വ്യക്തമാക്കി. ഔദ്യോഗിക സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു.
Adjust Story Font
16

