മേഖലയിലെ സംഘർഷം; സൗദി വഴി കരമാർഗം ആവശ്യ വസ്തുക്കൾ എത്തിച്ച് കുവൈത്ത്
ആദ്യഘട്ടത്തിൽ ഇന്ത്യയിലെ ചെന്നൈയിൽ നിന്ന് 4.5 ടൺ പഴങ്ങളും പച്ചക്കറികളും എത്തിച്ചു

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ വ്യോമ കടൽ മാർഗങ്ങളിലൂടെ ചരക്ക് നീക്കത്തിൽ തടസ്സം നേരിടുന്നതിനാൽ സൗദി അറേബ്യ വഴി കരമാർഗം കുവൈത്തിലേക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്ന നടപടികൾ ആരംഭിച്ചു. സൗദിയിലെ ഖൈസുമ വിമാനത്താവളം വഴിയാണ് പുതിയ വിതരണ ശൃംഖല സജ്ജമാക്കിയിരിക്കുന്നതെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു. ആദ്യഘട്ടത്തിൽ ഇന്ത്യയിലെ ചെന്നൈയിൽ നിന്ന് 4.5 ടൺ പഴങ്ങളും പച്ചക്കറികളും കുവൈത്തിലേക്ക് എത്തിച്ചു.
സാധനങ്ങൾ ആദ്യം ഖൈസുമയിലേക്ക് വിമാനമാർഗം എത്തിച്ച് തുടർന്ന് കരമാർഗം കുവൈത്തിലേക്ക് കൊണ്ടുപോകുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. ഭാവിയിലും ഈ സംവിധാനം തുടരുമെന്നും ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപനം ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി. വ്യോമാതിർത്തിയിൽ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ഇത് നിർണായകമാണെന്നും അധികൃതർ അറിയിച്ചു.
Adjust Story Font
16

