Quantcast

ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന ആക്രമണം പുനരാരംഭിച്ചതിനെ മന്ത്രിസഭ അപലപിച്ചു

MediaOne Logo

Web Desk

  • Published:

    6 Dec 2023 1:41 AM IST

ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന ആക്രമണം പുനരാരംഭിച്ചതിനെ മന്ത്രിസഭ അപലപിച്ചു
X

ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണം പുനരാരംഭിച്ചതിനെ മന്ത്രിസഭ അപലപിച്ചു. പ്രതിവാര മന്ത്രിസഭ യോഗത്തില്‍ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അധ്യക്ഷ്യത വഹിച്ചു.

ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ ഇടപെടാൻ യോഗം അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ മന്ത്രിയുമായ എസ്സ അൽ കന്ദരി അറിയിച്ചു. എക്‌സ്‌പോ 2030 ന്റെ ആതിഥേയത്വം നേടിയ സൗദി അറേബ്യയെ മന്ത്രിസഭ അഭിനന്ദിക്കുകയും ചെയ്തു.

TAGS :

Next Story