കുവൈത്ത് എസ്.എം.സി.എ നിർമിച്ചു നൽകുന്ന രണ്ടു വീടുകളുടെ തറക്കല്ലിടൽ ചടങ്ങുകൾ നടന്നു

രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗകമായി കുവൈത്ത് സീറോ മലബാർ കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടു വീടുകളുടെ തറക്കല്ലിടൽ ചടങ്ങുകൾ നടന്നു. നിർധന ഭവനരഹിതർക്കുവേണ്ടി 25 വീടുകളാണ് ഈ വർഷം സംഘടന നിർമ്മിച്ച് നൽകുന്നത്.
മാനന്തവാടി രൂപതയിലെ വിളമ്പുകണ്ടം ഇടവകയിൽ നിർമ്മിക്കുന്ന വീടിന് റവ. ഫാ. പോൾ വാഴപ്പിള്ളിയും കോട്ടത്തറ ഇടവകയിൽ നിർമ്മിക്കുന്ന വീടിന് വികാരി റവ. ഫാ. ജോയി പുല്ലാംകുന്നേലും തറക്കല്ലിട്ടു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയരക്ടർ റവ. ഫാ. പൗലോസ് കൂട്ടാല ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലായി 650 ഓളം ഭവനങ്ങളാണ് കുവൈത്ത് എസ്.എം.സി.എ നിർമിച്ചു നൽകിയത്.
Next Story
Adjust Story Font
16

