Quantcast

കേഫാക് ഫുട്‌ബോൾ ലീഗ് സീസണ് തുടക്കമായി

400ലധികം മാച്ചുകളാണ് 10 മാസം നീണ്ടു നിൽക്കുന്ന സീസണിൽ അരങ്ങേറുക

MediaOne Logo

Web Desk

  • Published:

    11 Aug 2022 6:10 AM GMT

കേഫാക് ഫുട്‌ബോൾ ലീഗ് സീസണ് തുടക്കമായി
X

കേരള എക്‌സ്പാർട്ട്‌സ് ഫുട്‌ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒൻപതാമത് കേഫാക് ഫുട്‌ബോൾ ലീഗ് സീസണ് കുവൈത്തിൽ തുടക്കമായി. മിശിരിഫിലെ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ എംബസ്സി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് രാത്തോരും ടൈസ് കുവൈത്ത് ചെയർമാൻ അബ്ദുൽ അസീസ് അൽ ദുഐജും ചേർന്ന് ലീഗിന്റെ കിക്കോഫ് നിർവഹിച്ചു.

ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന കേഫാക് സോക്കർ ലീഗിൽ കുവൈത്തിലെ 18 ടീമുകളും മുപ്പത്തിയഞ്ച് വയസിനു മുകളിലുള്ള വെറ്ററൻസ് താരങ്ങൾ അണിനിരക്കുന്ന മാസ്റ്റേഴ്‌സ് ലീഗിൽ 18 ടീമുകളുമാണ് മാറ്റുരക്കുന്നത്. 400ലധികം മാച്ചുകളാണ് 10 മാസം നീണ്ടു നിൽക്കുന്ന സീസണിൽ അരങ്ങേറുക.



ഇന്ത്യയിൽ പ്രമുഖ ക്ലബുകളിലും സെവൻസ് ടൂർണമെന്റുകളിലും ഐ ലീഗിലും സംസ്ഥാന-യൂണിവേഴ്‌സിറ്റി തലങ്ങളിലും അണിനിരന്ന നിരവധി താരങ്ങൾ വിവിധ ക്ലബുകൾക്ക് വേണ്ടി കളത്തിലിറങ്ങും. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് മൂന്ന് മുതൽ രാത്രി ഒമ്പത് വരെ മിശിരിഫ് പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.

ഉദ്ഘാടന ചടങ്ങിൽ ലാ ഫാബ്രിക്ക അക്കാഡമി ഡയരക്ടർ അബു ഫവാസ്, സുബാഹിർ ത്വയ്യിൽ, അബ്ദുൽ അസീസ് മാട്ടുവയൽ, കിഫ്ഫ് പ്രസിഡന്റ് ഡെറിക്, കേരള പ്രസ് ക്ലബ് കുവൈത്ത് ജനറൽ സെക്രട്ടറി ഹിക്മത്, തുടങ്ങിയർ മുഖ്യാതിഥികളായി. 18 ടീമുകളുടെ എക്‌സിബിഷൻ മാച്ചുകളും നടന്നു. കെഫാക് പ്രസിഡന്റ് ബിജു ജോണി, സെക്രട്ടറി വി.എസ് നജീബ്, കെഫാക് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

TAGS :

Next Story