Quantcast

അർബുദബാധിതരായ കുട്ടികൾക്ക് ചികിത്സ സൗജന്യമാക്കി കുവൈത്ത്

ക്യാൻസർ ബാധിതരായ വിദേശി കുട്ടികള്‍ക്കാണ് പുതിയ ആനുകൂല്യം ലഭ്യമാകുക

MediaOne Logo

Web Desk

  • Published:

    30 Nov 2023 10:04 PM IST

Kuwait made treatment free for children suffering from cancer
X

അർബുദബാധിതരായ കുട്ടികള്‍ക്ക് ചികിത്സ സൗജന്യമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ക്യാൻസർ ബാധിതരായ വിദേശി കുട്ടികള്‍ക്കാണ് പുതിയ ആനുകൂല്യം ലഭ്യമാകുക.

ഇത് സംബന്ധമായ നിര്‍ദ്ദേശം ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ-അവദി അധികൃതര്‍ക്ക് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 16 വയസ്സിന് താഴെയുള്ള ക്യാന്‍സര്‍ ബാധിതരായ കുട്ടികൾക്കാണ് സൗജന്യ ചികിത്സ അനുവദിക്കുക. കുട്ടികൾക്ക് സാധുതയുള്ള റെസിഡൻസി ഉണ്ടായിരിക്കണം.

അർബുദബാധിതരായ കുട്ടികള്‍ക്കുള്ള ചികിത്സാസഹായം 18 വയസ്സ് ലഭിക്കും. ആശുപതികളിലെ സ്വകാര്യ റൂം ഫീസ് ഉൾപ്പെടെ എല്ലാ ആരോഗ്യ സേവന ഫീസിൽ നിന്നും കുട്ടികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.

TAGS :

Next Story