Quantcast

കുവൈത്തിലെ അവന്യൂസ് മാൾ റോഡ് പദ്ധതി; രണ്ടാം ഘട്ടം തുറന്നു

രണ്ടാം ഘട്ടം തുറന്നതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി(പാർട്ട്) യാണ് ബുധനാഴ്ച അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    8 Aug 2024 2:14 PM IST

The second phase of the Avenues Mall road project opened in Kuwait
X

കുവൈത്ത് സിറ്റി:കുവൈത്തിൽ അവന്യൂസ് മാൾ റോഡ് പദ്ധതിയുടെ രണ്ടാം ഘട്ടം തുറന്നു. ജഹ്റ ഭാഗത്തേക്ക് പോകുന്ന ഫിഫ്ത് റിംഗ് റോഡിലേക്കുള്ള എക്‌സിറ്റും എതിർവശത്തായി സാൽമിയയിലേക്കുള്ള യു-ടേണും ഉൾപ്പെടുന്ന രണ്ടാം ഘട്ടം തുറന്നതായി റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് പബ്ലിക് അതോറിറ്റി(പാർട്ട്) യാണ് ബുധനാഴ്ച അറിയിച്ചത്.

രാജ്യത്തെ എക്സ്പ്രസ് വേ ശൃംഖലയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡ് പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് റോഡ് തുറന്നതെന്ന് പൊതുമരാമത്ത് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അഹമ്മദ് അസ്സാലിഹ്‌ പറഞ്ഞതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എല്ലാ പദ്ധതികളും റെക്കോർഡ് സമയത്ത് പൂർത്തിയാക്കാനുള്ള പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ.നൂറ അൽ മഷാൻ ജാഗ്രത പുലർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ ഏകോപനത്തോടെയാണ് ബുധനാഴ്ച റോഡ് തുറന്നത്.

TAGS :

Next Story