Quantcast

'ഫലസ്തീനികളുടെ സമാധാനവും സുരക്ഷയും ഐക്യരാഷ്ട്രസഭ ഉറപ്പാക്കണം'; ഇസ്രായേൽ ആക്രമണത്തില്‍ കുവൈത്ത്

യു.എന്നിലെ എല്ലാ അംഗങ്ങളും ഇസ്രായേൽ അധിനിവേശത്തിനെതിരെ രംഗത്തു വരണം

MediaOne Logo

Web Desk

  • Updated:

    2023-05-12 18:37:27.0

Published:

12 May 2023 5:47 PM GMT

Kuwait, United Nations, Palestine, ഇസ്രായേൽ ആക്രമണം, കുവൈത്ത്
X

കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണത്തിനെതിരെ കുവൈത്ത് രംഗത്തെത്തി. മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് യു.എൻ കുവൈത്ത് സ്ഥിരം പ്രതിനിധി അംബാസഡർ താരീഖ് അൽ ബനായി ആവശ്യപ്പെട്ടു.

യു.എന്നിലെ എല്ലാ അംഗങ്ങളും ഇസ്രായേൽ അധിനിവേശത്തിനെതിരെ രംഗത്തു വരണം. ഫലസ്തീനികളുടെ സംരക്ഷണം ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിൽ പ്രധാന ലക്ഷ്യമാക്കണമെന്ന് അൽ ബനായി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇസ്രായേൽ ആക്രമണത്തിനെ അപലപിച്ചു കുവൈത്ത് വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു.

TAGS :

Next Story