Quantcast

റമദാന്‍ മാസത്തിലെ തിരക്ക് പരിഹരിക്കുന്നതിനായി കുവൈത്തില്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന ആവശ്യവുമായി പാര്‍ലമെന്‍റ് അംഗം

നോമ്പ് നോറ്റു വിദ്യാര്‍ഥികള്‍ മണിക്കൂറുകള്‍ തിരക്കില്‍പ്പെട്ട് ബുദ്ധിമുട്ടുന്നു

MediaOne Logo

Web Desk

  • Updated:

    2023-02-10 19:03:20.0

Published:

11 Feb 2023 12:30 AM IST

റമദാന്‍ മാസത്തിലെ തിരക്ക് പരിഹരിക്കുന്നതിനായി കുവൈത്തില്‍  ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന ആവശ്യവുമായി പാര്‍ലമെന്‍റ് അംഗം
X

കുവൈത്ത് സിറ്റി: റമദാന്‍ മാസത്തിലെ തിരക്ക് പരിഹരിക്കുന്നതിനായി സ്കൂളുകളിലും കോളേജ്, യൂണിവേഴ്സിറ്റികളിലും ഓണ്‍ലൈന്‍ ക്ലാസ് നടത്തണമെന്ന് പാര്‍ലമെന്‍റ് അംഗം ഹംദാൻ അൽ അസ്മി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും ഒരേ സമയത്ത് കഴിയുന്നതിനാല്‍ കടുത്ത ഗതാഗതക്കുരുക്കാണ് റോഡുകളില്‍ അനുഭവപ്പെടുന്നത്. നോമ്പ് നോറ്റു വിദ്യാര്‍ഥികള്‍ മണിക്കൂറുകള്‍ തിരക്കില്‍പ്പെട്ട് ബുദ്ധിമുട്ടുന്നു. കോവിഡ് സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ വിജയകരമായി നടത്തിയത് പോലെ വിശുദ്ധ റമദാൻ മാസത്തിലും ക്ലാസ്സുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റണമെന്ന് ഹംദാൻ അൽ അസ്മി വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.

TAGS :

Next Story