കുവൈത്തിൽ നിന്നും സൗദിയിലേക്ക് സഞ്ചാരികളുടെ തിരക്കേറുന്നു
സൗദി സന്ദര്‍ശക വിസ ലളിതമാക്കിയതും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസ അവതരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചത്.

Kuwait International Airport, State of Kuwait
കുവൈത്ത് സിറ്റി: ചെറിയ പെരുന്നാള്‍ അവധി കാലത്ത് കുവൈത്തില്‍ നിന്നും കര മാര്‍ഗം സൗദിയിലേക്ക് യാത്ര തിരിച്ചത് പ്രവാസി മലയാളി കുടുംബങ്ങള്‍ അടക്കമുള്ള ആയിരക്കണക്കിന് സഞ്ചാരികള്‍. സൗദി സന്ദര്‍ശക വിസ ലളിതമാക്കിയതും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടി എന്‍ട്രി വിസ അവതരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിച്ചത്.
പെരുന്നാള്‍ തിരക്കിനെ തുടര്‍ന്ന് വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിച്ചതും പ്രവാസി സഞ്ചാരികളുടെ വരവിന് ആക്കം കൂട്ടി. ചരിത്രവും വർത്തമാനവും ഒരുപോലെ ചേർന്നുപോകുന്ന കാഴ്ചകളാണ് സൗദിയെ ആകര്‍ഷിക്കുന്നത്. സൗദിയിൽ പോയി ഉംറ നിർവ്വഹിക്കുവാനും തുടർന്നുള്ള ദിവസങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടുതീർക്കുവാനും സാധിക്കുന്ന തരത്തിലും യാത്ര പ്ലാന്‍ ചെയ്യുന്നവരുണ്ട്.
വ്യത്യസ്ത കാലാവസ്ഥാ മേഖലകളുള്ള സൗദിയില്‍ ഒരൊറ്റ യാത്രയിൽ തന്നെ പല കാലാവസ്ഥയിലൂടെയും കടന്നുപോകുവാൻ സാധിക്കും. അൽ വഹ്ബ ക്രാറ്റര്‍, ത്വായിഫ്, എഡ്ജ് ഓഫ് ദ വേള്‍ഡ്, അല്‍ ഹസ്സ ഒയാസിസ് , അൽ കോബാർ, അൽ അഹ്സ തുടങ്ങി നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് കുവൈത്തില്‍ നിന്നടക്കമുള്ള സഞ്ചാരികള്‍ യാത്രയാവുന്നത്.
Adjust Story Font
16

