Quantcast

മൂന്നാമത് ജി.സി.സി കായികമേളക്ക് സമാപനം; ആതിഥേയരായ കുവൈത്തിന് ഓവറോള്‍ കിരീടം

ബഹ്‌റൈന്‍ രണ്ടാം സ്ഥാനവും യു.എ.ഇ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

MediaOne Logo

Web Desk

  • Published:

    2 Jun 2022 7:52 AM GMT

മൂന്നാമത് ജി.സി.സി കായികമേളക്ക് സമാപനം;  ആതിഥേയരായ കുവൈത്തിന് ഓവറോള്‍ കിരീടം
X

കുവൈത്തില്‍ നടന്ന മൂന്നാമത് ജിസിസി കായികമേളക്ക് കൊടിയിറങ്ങി. 96 മെഡലുകള്‍ നേടി ശക്തമായ ആധിപത്യത്തോടെ ആതിഥേയരായ കുവൈത്താണ് ഓവറോള്‍ കിരീടം നേടിയത്. 36 സ്വര്‍ണവും 28 വെള്ളിയും 32 വെങ്കലവുമടക്കം 96 മെഡലുകളാണ് കുവൈത്തി കായിക താരങ്ങള്‍ സ്വന്തമാക്കിയത്.

ഫെന്‍സിങിലും കരാട്ടെയിലും രണ്ടു വീതം സ്വര്‍ണ മെഡലുകള്‍ നേടിയാണ് കുവൈത്ത് അവസാന ദിവസം ചാമ്പ്യാന്‍ഷിപ്പ് ഉറപ്പാക്കിയത്. രണ്ടാം സ്ഥാനാം നേടിയ ബഹ്‌റൈനെക്കാള്‍ 16 സ്വര്‍ണ്ണമെഡലുകള്‍ അധികം നേടിയാണ് കുവൈത്തിന്റെ മിന്നും വിജയം. 20 സ്വര്‍ണവും, 23 വെള്ളിയും, 21 വെങ്കലവുമാണ് ബഹ്റൈന്‍ നേടിയത്. 18 സ്വര്‍ണവും 16 വെള്ളിയും 16 വെങ്കലവും നേടി യു.എ.ഇ മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ 16 സ്വര്‍ണവും 22 വെള്ളിയും 29 വെങ്കലവുമാണ് നാലാം സ്ഥാനക്കാരായ സൗദി അറേബ്യയുടെ മെഡല്‍ നില. ഖത്തര്‍ 16 സ്വര്‍ണവും 21 വെള്ളിയും 15 വെങ്കലവുമായി അഞ്ചാമതായപ്പോള്‍ ഒമാന്‍ 33 സ്വര്‍ണവും 12 സ്വര്‍ണവും 5 വെള്ളിയും 16 വെങ്കലവും നേടി ഏറ്റവും പിറകിലായി.

പുരുഷ-വനിതാ വിഭാഗങ്ങളിലായി 16 മത്സരങ്ങളാണ് ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. യു.എ. യാണ് അടുത്തവര്‍ഷം നാലാമത് ജിസിസി കായികമേളയ്ക്ക് ആതിഥ്യം വഹിക്കുന്നത്. സമാപനചടങ്ങില്‍ കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയംഗം ഷെയ്ഖ് മുബാറക് ഫൈസല്‍ നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ്, യുഎഇ ഒളിമ്പിക് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജന. അസ്സ അല്‍ മാലെക്കിന് ജിസിസി സെക്രട്ടേറിയറ്റിന്റെ പതാക കൈമാറി.

TAGS :

Next Story