Quantcast

അത്യാവശ്യമല്ലാത്ത രാജ്യന്തര യാത്രകൾ ഒഴിവാക്കണം; പൗരന്മാരോട് കുവൈത്ത്

വിദേശത്തുള്ള കുവൈത്തി പൗരന്മാർ അതത് രാജ്യങ്ങള്‍ സ്വീകരിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളും പൂർണ്ണമായും പാലിക്കണം. എന്താവശ്യത്തിനും കുവൈത്ത് എമ്പസിയുമായി ബന്ധപ്പെടാമെന്നും അധികൃതർ നിർദേശിച്ചു .

MediaOne Logo

Web Desk

  • Updated:

    2021-12-01 16:33:31.0

Published:

1 Dec 2021 4:25 PM GMT

അത്യാവശ്യമല്ലാത്ത രാജ്യന്തര യാത്രകൾ ഒഴിവാക്കണം; പൗരന്മാരോട് കുവൈത്ത്
X

ഒമിക്രോൺ പശ്ചാത്തലത്തിൽ അത്യാവശ്യമല്ലാത്ത രാജ്യാന്തരയാത്രകൾ ഒഴിവാക്കാൻ പൗരന്മാർക്ക് നിർദേശം നൽകി കുവൈത്ത് വിദേശകാര്യമന്ത്രാലയം. വിദേശരാജ്യങ്ങളിലുള്ള കുവൈത്ത് പൗരന്മാർ ഏതു സാഹചര്യത്തിലും അതാതിടങ്ങളിലെ കുവൈത്ത് എമ്പസിയുമായി ബന്ധം പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു .

വിവിധ രാജ്യങ്ങളിൽ കൊവിഡിൻറെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയത്. യാത്രകളിലും അല്ലാത്തപ്പോഴും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. വിദേശത്തുള്ള കുവൈത്തി പൗരന്മാർ അതത് രാജ്യങ്ങള്‍ സ്വീകരിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളും പൂർണ്ണമായും പാലിക്കണം. എന്താവശ്യത്തിനും കുവൈത്ത് എമ്പസിയുമായി ബന്ധപ്പെടാമെന്നും അധികൃതർ നിർദേശിച്ചു .

അതിനിടെ നിലവിൽ കുവൈത്തിലുള്ള സ്വദേശികളും വിദേശികളും തത്കാലം വിദേശയാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായി അൽ അംബ പത്രം റിപ്പോർട്ട് ചെയ്തു. വകഭേദം വ്യാപിച്ചാൽ പല രാജ്യങ്ങളും കർശന യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചത്. ഒമിക്രോണുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ സൂക്ഷ്മമായിനിരീക്ഷിക്കുന്നുണ്ടെന്നും വൈറസ് അതിർത്തി കടന്നാണ് എത്താതിരിക്കാൻ എല്ലാ മുൻകരുതലും സ്വീകരിച്ചതായും ആരോഗ്യം മന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story