കുവൈത്തിൽ ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നതായി റിപ്പോർട്ട്

ആഗസ്റ്റ് 31 വരെയാണ് ഉച്ച സമയത്തെ പുറം ജോലികൾക്ക് വിലക്കുള്ളത്

MediaOne Logo

Web Desk

  • Updated:

    2022-06-22 18:16:53.0

Published:

22 Jun 2022 6:05 PM GMT

കുവൈത്തിൽ ഉച്ചവിശ്രമ നിയമം ലംഘിക്കപ്പെടുന്നതായി റിപ്പോർട്ട്
X

ജൂൺ ഒന്ന് മുതൽ കുവൈത്തിൽ നടപ്പാക്കിയ ഉച്ചവിശ്രമ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നതായി റിപ്പോർട്ട്. പല കമ്പനികളും തൊഴിലാളികളെ ഉച്ച സമയത്ത് ജോലി ചെയ്യാൻ നിർബന്ധിക്കുന്നതായി അധികൃതർ കണ്ടെത്തി. ഇതോടെ മാൻപവർ അതോറിറ്റിയിലെ തൊഴിൽ സുരക്ഷവിഭാഗം ഉദ്യോഗസ്ഥർ ഫീൽഡിൽ പരിശോധന സജീവമാക്കി. നിയമലംഘകരോട് വിട്ടു വീഴ്ച കാണിക്കില്ലെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും മാൻപവർ അതോറിറ്റി പബ്ലിക് റിലേഷൻ വിഭാഗം മേധാവിയും ഔദ്യോഗിക വക്താവുമായ അസീൽ അൽ മസീദ് പറഞ്ഞു.

വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിൽ നടത്തിയ പരിശോധനകളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. വ്യക്തമായ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് സൈറ്റുകളിൽ മിന്നൽ പര്യടനം നടത്തിയത്. ക്യാപ്പിറ്റൽ ഗവർണറേറ്റിലെ വിവിധ വർക്ക്‌സൈറ്റുകളിൽ കഴിഞ്ഞ ദിവസം മാത്രം ഇരുപതോളം നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

വേനൽചൂട് കണക്കിലെടുത്തു തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഉച്ച സമയത്ത് വിശ്രമം നിർബന്ധമാക്കിയത്. പകൽ പതിനൊന്നിനും നാലിനും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതെന്നാണ് വിലക്കേർപ്പെടുത്തിയത്. ആഗസ്റ്റ് 31 വരെയാണ് ഉച്ച സമയത്തെ പുറം ജോലികൾക്ക് വിലക്കുള്ളത്.



TAGS :

Next Story