Quantcast

ഫോണിൽ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം

MediaOne Logo

Web Desk

  • Published:

    22 Jun 2023 9:18 AM IST

Warning against Suspicious messages
X

ഫോണിൽ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ.

ടെക്സ്റ്റ് മെസേജുകളിലൂടെയാണ് തട്ടിപ്പുകള്‍ക്ക് ശ്രമം നടക്കുന്നത്. സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.സിവില്‍ ഐ.ഡിയുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങളില്‍, പണം നല്‍കുവാനായി ചില ലിങ്കുകളുമുണ്ടാകും.

എന്നാല്‍ ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു . വ്യക്തിപരമോ ബാങ്കിംഗ് വിവരങ്ങളോ ചോദിക്കുന്ന സംശയാസ്പദമായ ഉറവിടങ്ങളില്‍ നിന്നുള്ള കോളുകളോടോ സന്ദേശങ്ങളോടോ പ്രതികരിക്കരുതെന്നും പാസി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

TAGS :

Next Story