Quantcast

ഇ​ന്ത്യ​ൻ എം​ബ​സിയില്‍ പ്രതിവാര ഓ​പ​ൺഹൗ​സ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    15 Sep 2022 5:15 AM GMT

ഇ​ന്ത്യ​ൻ എം​ബ​സിയില്‍ പ്രതിവാര ഓ​പ​ൺഹൗ​സ് സംഘടിപ്പിച്ചു
X

കുവൈത്ത് ഇ​ന്ത്യ​ൻ എം​ബ​സിയില്‍ പ്രതിവര ഓ​പ​ൺ ഹൗ​സ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ​ നടന്ന ഓ​പ​ൺ ഹൗ​സി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് പരാതികള്‍ നേരിട്ട് സ്വീകരിച്ചു.

ഫസ്റ്റ് സെക്രട്ടറി ഡോ. വിനോദ് ഗെയ്ക്വാദ്, രാഹുല്‍ രാജ് സിങ് തുടങ്ങിയ മുതിര്‍ന്ന എംബസ്സി ഉ​ദ്യോ​ഗ​സ്ഥ​ർ സന്നിഹിതരായിരുന്നു. അടുത്ത ഓപ്പണ്‍ ഹൗസ് ഈ മാസം 21 ന് നടക്കും. ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ക​ര്യം രാ​വി​ലെ 10 മു​ത​ൽ എം​ബ​സി​യി​ൽ ഉ​ണ്ടാ​കുമെന്ന് അധികൃതര്‍ അറിയിച്ചു.

കുവൈത്തിലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍ക്കും ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ക്കാം. പരാതികളോ അ​ന്വേ​ഷണങ്ങളോ ഉള്ളവര്‍ പേ​ര്, പാ​സ്‌​പോ​ര്‍ട്ട് ന​മ്പ​ര്‍, സി​വി​ല്‍ ഐ.​ഡി ന​മ്പ​ര്‍, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടെ amboff.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​റി​യി​ക്ക​ണമെന്ന് എംബസ്സി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

TAGS :

Next Story