കുവൈത്തിൽ ശൈത്യകാലത്തിന് ശനിയാഴ്ച തുടക്കമാകും
വരും ദിവസങ്ങളിൽ രാത്രിയുടെ ദൈർഘ്യം വർധിക്കും

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷത്തെ ശൈത്യകാലത്തിന് ഔദ്യോഗിക തുടക്കമാകുന്നു. ഇതിന്റെ ഭാഗമായി അൽ മുറബ്ബാനിയ സീസൺ ഡിസംബർ 6ന് ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. അൽ വാസം സീസണിന്റെ അവസാനത്തോടെയെത്തുന്ന ഈ ശൈത്യകാലം മൂന്ന് ഘട്ടങ്ങളായിട്ടാണുണ്ടാകുക. ആദ്യ ദിവസങ്ങളിൽ താപനില പെട്ടെന്ന് കുറയില്ലെങ്കിലും, ചൂടിൽ നിന്ന് തണുപ്പിലേക്കുള്ള ക്രമാനുഗതമായ മാറ്റമാണ് ഈ സീസൺ അടയാളപ്പെടുത്തുന്നത്. തുടക്കത്തിൽ താപനിലയിൽ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുമെങ്കിലും പിന്നീട് തണുപ്പ് സ്ഥിരമായി നിലനിൽക്കും. ഓരോ വർഷവും ആഗോള കാലാവസ്ഥാ ഘടകങ്ങൾക്കനുസരിച്ച് തീവ്രത വ്യത്യാസപ്പെടുമെങ്കിലും ഈ സീസൺ തുടങ്ങുന്ന സമയമാണ് പൊതുവെ ഏറ്റവും തണുപ്പുള്ള കാലം. കൂടാതെ ഈ കാലയളവിൽ രാത്രിയുടെ ദൈർഘ്യം വർധിക്കുകയും ചെയ്യും
Next Story
Adjust Story Font
16

