Quantcast

കുവൈത്തിൽ തൊഴിൽ പെർമിറ്റ് നടപടികൾ ഇനി എളുപ്പം; 'അഷ്അൽ' പോർട്ടൽ വഴി പുതിയ ഡിജിറ്റൽ സേവനങ്ങൾ

സേവനങ്ങൾ സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും വലിയ ആശ്വാസമാകും

MediaOne Logo

Web Desk

  • Published:

    22 April 2026 5:31 PM IST

Work permit procedures in Kuwait now easier; New digital services through Ashal portal
X

കുവൈത്ത് സിറ്റി: ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കൂടുതൽ ഓൺലൈൻ സേവനങ്ങൾ അവതരിപ്പിച്ചു. 'അഷഅൽ' പോർട്ടൽ വഴി ലഭ്യമാകുന്ന ഈ സേവനങ്ങൾ സ്വകാര്യ മേഖലയിലെ തൊഴിലുടമകൾക്കും തൊഴിലാളികൾക്കും വലിയ ആശ്വാസമാകും.

മറ്റു മേഖലകളിൽ നിന്നുള്ളവർക്ക് വർക്ക് പെർമിറ്റിലേക്ക് മാറുന്നതിനുള്ള സൗകര്യം, പ്രവാസി തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഔദ്യോഗികമായി റദ്ദാക്കാനുള്ള നടപടിക്രമങ്ങൾ, പ്രത്യേക സാഹചര്യങ്ങളിൽ നേരത്തെ റദ്ദാക്കിയ വർക്ക് പെർമിറ്റുകൾ വീണ്ടും പ്രാബല്യത്തിൽ വരുത്താനുള്ള സേവനം എന്നീ സേവനങ്ങൾ ഈ പോ‍ർട്ടൽ വഴി ലഭ്യമാകും.

കുവൈത്ത് പൗരന്മാരുടെ പങ്കാളികൾ, മക്കൾ, പൗരൻമാരുടെ വിധവകൾ അല്ലെങ്കിൽ വിവാഹമോചിതരായ പങ്കാളികൾ, പങ്കാളികളും മക്കളും ഒഴികെയുള്ള മറ്റ് ബന്ധുക്കൾ, നിയമപരമായ പദവിയിൽ ഭേദഗതി വരുത്തിയ വ്യക്തികൾ എന്നിവർക്കും സേവനം ലഭ്യമാകും. സേവനങ്ങൾ പൂർത്തിയാക്കുന്നതിന് തൊഴിലാളി കുവൈത്തിൽ ഉണ്ടായിരിക്കണം. പാസ്‌പോർട്ടും റെസിഡൻസിയും കാലാവധിയുള്ളതായിരിക്കണം. തൊഴിലാളിയുടെയോ സ്ഥാപനത്തിന്റെയോ ഫയലുകളിൽ മറ്റ് നിയമപരമായ തടസ്സങ്ങളോ മറ്റോ ഉണ്ടാകാൻ പാടില്ല, ഒരേ തൊഴിലാളിയുടെ പേരിൽ ഒരേസമയം ഒന്നിലധികം അപേക്ഷകൾ സമർപ്പിക്കാൻ പാടില്ല എന്നീ നിബന്ധനകളും ബാധകമാണ്.

TAGS :

Next Story