Quantcast

കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു

മസ്തിഷ്കാഘാതം സംഭവിച്ചതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Published:

    24 Jan 2024 1:59 PM IST

Ashraf
X

അഷ്റഫ്

ജിദ്ദ: കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു. കല്ലാച്ചി വാണിമേൽ സ്വദേശി കൊപ്പനംകണ്ടിയിൽ അഷ്‌റഫ് ആണ് മരിച്ചത്. 48 വയസ്സായിരുന്നു. മസ്തിഷ്കാഘാതം സംഭവിച്ചതിനെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ജിദ്ദയിലെ യുനൈറ്റഡ് ഡോക്ടേർസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. 23 വർഷത്തോളമായി ബൂപ മെഡിക്കൽ ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിംസ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.

പിതാവ്: കുഞ്ഞാലി ഹാജി. മാതാവ്: ബിയ്യാത്തു. ഭാര്യ: ഷഫീന. മക്കൾ: മിൻഹ (ബി.ഡി.എസ് വിദ്യാർഥിനി), മുക് രിസ്, മിഫ്സൽ, സൈനബ്. അഷ്റഫിന്‍റെ കുടുംബം ജിദ്ദയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

TAGS :

Next Story