സൗദിയിലെ അല്‍കോബാറില്‍ നിന്നും നാട്ടില്‍ പോയ പ്രവാസി യുവതി നിര്യാതയായി

- Published:
14 Oct 2025 2:59 AM IST

ദമ്മാം: അൽ കോബാറിൽ പ്രവാസിയായ പറമ്പിൽ പീടിക കല്ലുങ്ങൽ വീട്ടിൽ സാദിഖിന്റെ ഭാര്യ തബഷീറ തസ്നി (28) നാട്ടിൽ വെച്ച് മരിച്ചു. മലപ്പുറം ഒലിപ്രംകടവ് നെടുമ്പുറത്തു പുതുകുളങ്ങര മജീദ് ആയിഷ പരേക്കാട്ട് ദമ്പതികളുടെ മകളാണ്. എട്ട് വയസുള്ള റംസി റമ്മാഹ് മകനാണ്. അസുഖ ബാധിതയായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആറുമാസം ഗര്‍ഭിണിയായിരുന്നു. വിവരമറിഞ്ഞയുടനെ ഭര്‍ത്താവ് സാദിഖ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. ഏറെ കാലം കോബാറിലുണ്ടായിരുന്ന തബഷീറ തസ്നിക്ക് നിരവധി സുഹൃത്തുക്കള്‍ ദമ്മാമിലും അല്‍കോബാറിലുമായിട്ടുണ്ട്. തബ്ഷീറയുടെ ആകസ്മിക വിയോഗം സുഹൃത്തുക്കളെയും കുടുംബങ്ങളെയും ദുഖത്തിലാഴ്ത്തി. കഴിഞ്ഞ മെയ് മാസത്തിലാണ് പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോയത്. നജ്മുൽ ബിഷാറ, മശൂറ ബാനു, റിയ എന്നിവർ സഹോദരിമാരാണ്.
Next Story
Adjust Story Font
16
