Quantcast

അറഫ ദിനത്തിൽ ആളൊഴിഞ്ഞ് മക്കയിലെ മസ്ജിദുൽ ഹറാം

സാധാരണ വസ്ത്രത്തിൽ എത്തിയവർക്കും കഅബയുടെ മുറ്റത്തേക്ക് ഇന്ന് പ്രവേശനം അനുവദിച്ചു

MediaOne Logo

Web Desk

  • Updated:

    2025-06-06 01:06:16.0

Published:

5 Jun 2025 10:38 PM IST

അറഫ ദിനത്തിൽ ആളൊഴിഞ്ഞ് മക്കയിലെ മസ്ജിദുൽ ഹറാം
X

‍ജിദ്ദ: അറഫ ദിനത്തിൽ ആളൊഴിഞ്ഞ് മക്കയിലെ മസ്ജിദുൽ ഹറാം. കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതോടെ മക്കയിലെ റോഡുകളും തിരക്കൊഴിഞ്ഞിരുന്നു. മുഴുവൻ ഹാജിമാരും അറഫയിലേക്ക് നീങ്ങിയതോടെയാണ് കഅബയുടെ മുറ്റം ഈ രൂപത്തിൽ തിരക്കൊഴിഞ്ഞത്. ളുഹ്ർ നമസ്കാരത്തിന് കഅബയുടെ മുറ്റത്ത് എത്തിയത് നാലുവരിയിൽ വിശ്വാസികൾ മാത്രം. സാധാരണ വസ്ത്രങ്ങളണിഞ്ഞ് എത്തിയവർക്കും കഅബയുടെ മുറ്റത്തേക്ക് പ്രവേശനം അനുവദിച്ചു. നേരത്തെ ഇഹ്‌റാം ഡ്രസ്സിലുള്ളവർക്ക് മാത്രമായിരുന്നു മുറ്റത്തേക്ക് പ്രവേശനം. അറഫാ സംഗമം കഴിഞ്ഞ് മുസ്ദലിഫയിലുള്ള ഹാജിമാർ നാളെ പുലർച്ചെ കല്ലേറു കർമ്മം പൂർത്തിയാക്കും. അതു കഴിഞ്ഞ് ഹജ്ജിന്റെ ത്വവാഫ് കർമ്മം നിർവഹിക്കാൻ ഹറമിലേക്ക് വിശ്വാസികൾ ഒഴുകിയെത്തും. അതോടെ കഅബയുടെ മുറ്റം നിറഞ്ഞുകവിയും.

TAGS :

Next Story