Quantcast

അവധിക്കാല യാത്രികരുടെ പ്രിയപ്പെട്ട ആദ്യ പത്ത് നഗരങ്ങളില്‍ ഒന്നായി മസ്‌കത്ത്

അബൂദബിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മനാമ നാലാമതും റിയാദ് അഞ്ചാം സ്ഥാനത്തുമുണ്ട്. മാള്‍ട്ടയുടെ തലസ്ഥാനമായ വല്ലേറ്റയാണ് ഒന്നാം സ്ഥാനത്ത്. ന്യൂഡല്‍ഹി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-09-13 17:11:09.0

Published:

13 Sept 2021 10:10 PM IST

അവധിക്കാല യാത്രികരുടെ പ്രിയപ്പെട്ട ആദ്യ പത്ത് നഗരങ്ങളില്‍ ഒന്നായി മസ്‌കത്ത്
X

അവധിക്കാല യാത്രികരുടെ പ്രിയനഗരങ്ങളില്‍ മസ്‌കത്തുമെന്ന് സര്‍വേ ഫലം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 69 തലസ്ഥാന നഗരങ്ങളില്‍ ആറാം സ്ഥാനമാണ് മസ്‌കത്തിനുള്ളത്. അമേരിക്കന്‍ ലഗേജ് സ്റ്റോറേജ് കമ്പനിയായ ബൗണ്‍സ് നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ശരാശരി ഹോട്ടല്‍ ചെലവ്, പൊതുഗതാഗതത്തിന് വരുന്ന ചെലവ്, ശരാശരി താപനില, മഴ, ആകര്‍ഷകമായ സ്ഥലങ്ങള്‍, റെസ്റ്റാറന്റ്, കുറ്റകൃത്യനിരക്ക് തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണ് സര്‍വേ ഫലം തയ്യാറാക്കിയിരിക്കുന്നത്.

അബൂദബിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. മനാമ നാലാമതും റിയാദ് അഞ്ചാം സ്ഥാനത്തുമുണ്ട്. മാള്‍ട്ടയുടെ തലസ്ഥാനമായ വല്ലേറ്റയാണ് ഒന്നാം സ്ഥാനത്ത്. ന്യൂഡല്‍ഹി പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. മസ്‌കത്തിലെ കുറ്റകൃത്യ നിരക്ക് ഏറ്റവും കുറവായിട്ടുള്ള 14.32 ശതമാനമാണ്. പൂജ്യം കുറ്റകൃത്യ നിരക്കുള്ള ലിച്ചെന്‍സ്റ്റീന്‍ തലസ്ഥാനമായ വദൂസ് ആണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്. 88.36 ശതമാനം കുറ്റകൃത്യനിരക്കുള്ള പ്രിട്ടോറിയയാണ് അവസാന സ്ഥാനത്ത്.

TAGS :

Next Story