Quantcast

മക്ക ഹറമില്‍ ജല ഉപയോഗം കുറയ്ക്കാന്‍ പുതിയ പദ്ധതി വരുന്നു

അംഗശുദ്ധി വരുത്തുമ്പോഴും കുളിക്കുമ്പോഴും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറക്കും.

MediaOne Logo

Web Desk

  • Published:

    5 Sept 2021 12:24 AM IST

മക്ക ഹറമില്‍ ജല ഉപയോഗം കുറയ്ക്കാന്‍ പുതിയ പദ്ധതി വരുന്നു
X

ഹറമിൽ ജല ഉപയോഗം അറുപത് ശതമാനം കുറക്കാൻ പദ്ധതിയായി. ടോയ്‌ലറ്റുകളിലും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളിലും ഉപയോഗിക്കുന്ന വെള്ളമാണ് കുറക്കുക. അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതിക്കും ശ്രമം തുടങ്ങിയിട്ടുണ്ട്.

ഹറംകാര്യ വകുപ്പിനു കീഴിലെ പ്രോജക്റ്റ്സ്, എൻജിനീയറിംഗ് പഠന വിഭാഗത്തിന് കീഴിലാണ് പുതിയ പദ്ധതി. അംഗശുദ്ധി വരുത്തുമ്പോഴും കുളിക്കുമ്പോഴും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് ഗണ്യമായി കുറക്കും. ഹറമിലെ ശുചീകരണ മുറികളിൽ നിലവിലുപയോഗിക്കുന്നതിന്‍റെ അറുപത് ശതമാനം ഉപഭോഗം കുറക്കുകയാണ് ലക്ഷ്യം. പൈപ്പുകളിലൂടെ പുറത്തേക്ക് വരുന്ന വെള്ളത്തിന്‍റെ സമ്മർദം നിയന്ത്രിച്ച് ആദ്യഘട്ടം തുടങ്ങും. ഇതിനായി പുതിയ സാങ്കേതിക വിദ്യകളാണ് നടപ്പാക്കുക. ഹറംകാര്യ വകുപ്പിനു കീഴിലെ സ്ട്രാറ്റജിക് പ്ലാനിംഗ്, പദ്ധതികാര്യ വിഭാഗവും സാങ്കേതിക, മെയിന്‍റനൻസ് വിഭാഗവും സഹകരിച്ചാണിത്. പുറമെ ജലേതര മാർഗങ്ങളും പരമാവധി ഉപയോഗപ്പെടുത്തും.

TAGS :

Next Story