Quantcast

ഫലസ്തീന് നീതി ഉറപ്പാക്കണം: ഒമാൻ

സഹകരണത്തിന്റെ പുതിയ യുഗത്തിന് വഴിയൊരുക്കുന്ന വിധത്തിൽ സമാധാനത്തിലേക്കുള്ള ചുവടുകൾ വെക്കാൻ ഇസ്രായേലിനോട് ഒമാൻ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    2 Dec 2021 11:49 PM IST

ഫലസ്തീന് നീതി ഉറപ്പാക്കണം: ഒമാൻ
X

ഫലസ്തീന് നീതി ഉറപ്പാക്കണമെന്ന് ഒമാൻ യുഎൻ യോഗത്തിൽ ആവശ്യപ്പെട്ടു. മിഡിലീസ്റ്റിലും ലോകത്തെമ്പാടും സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ പിന്തുണയും നൽകുമെന്നും ഒമാൻ വ്യക്തമാക്കി. ഫലസ്തീൻ ജനതക്കെതിരായ അതിക്രമങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്ന കാര്യത്തിലും ഒമാൻ ഉത്കണ്ഠ പ്രകടിപ്പിച്ചു. അത്തരം കാര്യങ്ങൾ മേഖലയിൽ സമാധാനം നൽകില്ലെന്നും ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇസ്രയേൽ തയ്യാറാകാത്തതും ഫലസ്തീൻ വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ നിഷ്‌ക്രിയത്വവുമാണ് ഇത്രയധികം ലംഘനങ്ങൾ വർധിക്കാനുള്ള പ്രധാനകാരണം.

സഹകരണത്തിന്റെ പുതിയ യുഗത്തിന് വഴിയൊരുക്കുന്ന വിധത്തിൽ സമാധാനത്തിലേക്കുള്ള ചുവടുകൾ വെക്കാൻ ഇസ്രായേലിനോട് ഒമാൻ ആവശ്യപ്പെട്ടു. എല്ലാ കക്ഷികളുടെയും താൽപ്പര്യങ്ങളും അവകാശങ്ങളും കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിൽ സുസ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഒമാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണെന്നും ഒമാൻ പ്രതിനിധി ഡോ. മുഹമ്മദ് ബിൻ അവദ് അൽ ഹസൻ പറഞ്ഞു

TAGS :

Next Story