ഒമാനിൽ ഇന്ധന വില സ്ഥിരപ്പെടുത്താൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിറക്കി

സുൽത്താന്റെ ഉത്തരവനുസരിച്ച് എം. 91 വില 229 ബൈസയിലും എം. 95ന്റെ വില 239 ബൈസയിലും ഡീസർ വില 258 ബൈസയിലും സഥിരമായി നിൽക്കാനാണ് സാധ്യത. ഇതനുസരിച്ച് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നത് ഒരു വർഷേത്തക്ക് ഒമനിലെ വാഹന ഉപഭോക്താക്കളെ ബാധിക്കില്ല.

MediaOne Logo

Web Desk

  • Updated:

    2021-11-09 18:48:00.0

Published:

9 Nov 2021 6:48 PM GMT

ഒമാനിൽ ഇന്ധന വില സ്ഥിരപ്പെടുത്താൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിറക്കി
X

ഒമാനിൽ ഇന്ധന വില സ്ഥിരപ്പെടുത്താൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ഉത്തരവിറക്കി. വില കഴിഞ്ഞ മാസത്തെ വിലയുടെ ശരാശരിയിൽ നിജപ്പെടുത്തണമെന്നാണ് ഉത്തരവിലെ നിർദേശം.ഈ വിഷയത്തിൽ വരുന്ന അധിക ചെലവുകൾ അടുത്തവർഷം അവസാനംവരെ സർക്കാർ വഹിക്കും. സുൽത്താന്റെ ഉത്തരവനുസരിച്ച് എം. 91 വില 229 ബൈസയിലും എം. 95ന്റെ വില 239 ബൈസയിലും ഡീസർ വില 258 ബൈസയിലും സഥിരമായി നിൽക്കാനാണ് സാധ്യത. ഇതനുസരിച്ച് അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയരുന്നത് ഒരു വർഷേത്തക്ക് ഒമനിലെ വാഹന ഉപഭോക്താക്കളെ ബാധിക്കില്ല.

സർക്കാൻ ജീവനക്കാർക്ക് പ്രമോഷൻ നൽകൽ, സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തൽ തുടങ്ങിയവയും സുൽത്തന്റെ ഉത്തരവിലുണ്ട്. സർക്കാർ സർവീസിൽ 2011ൽ ജോലിയിൽ പ്രവേശിച്ച ജീവനക്കാർ സീനീയോറിറ്റി ആനുകുല്യങ്ങൾക്ക് യോഗ്യരായിരിക്കും. ഈ വിഭാഗത്തിൽപെട്ടവരുടെ പ്രമോഷൻ അടുത്ത വർഷം മുതൽ നടപ്പാവും. 2020 -2021 കാലത്തെ സർക്കാർ സ്ഥാപനങ്ങളുടെ പ്രകടനങ്ങൾ സുൽത്താൻ വിലയിരുത്തി. രാജ്യം സാമ്പത്തിക പുരോഗതിയിലേക്കും നിക്ഷേപ അനുകൂലകാലാവസ്ഥയിലേക്കും നീങ്ങുന്ന സാചര്യത്തിൽ ചില മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന ഫീസ് പാക്കേജുകൾ റദ്ദാക്കാനും മറ്റ് ചില മേഖലകളിലെ ഫീസിളവുകൾ ഒഴിവാക്കാനും ഉത്തരവിൽ പറയുന്നു.

TAGS :

Next Story