Quantcast

ഒമാൻ-യു.എ.ഇ ബസ്​ സർവീസ്​​ വീണ്ടും; അബൂദബിയിലേക്കാണ്​ സർവീസ്​

അൽഐൻ വഴി അബൂദബിയിലേക്കായിരിക്കും ബസ്​ സർവീസ്

MediaOne Logo

Web Desk

  • Published:

    26 Sep 2023 6:15 PM GMT

ഒമാൻ-യു.എ.ഇ ബസ്​ സർവീസ്​​ വീണ്ടും; അബൂദബിയിലേക്കാണ്​ സർവീസ്​
X

ദുബൈ: ഒമാനിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള ​മുവാസലാത്ത് ബസ്​ സർവീസുകൾ പുനഃരാരംഭിക്കുന്നു. ഒക്​ടോബർ ഒന്ന്​ മുതലാണ്​ സർവീസ്​. അൽഐൻ വഴി അബൂദബിയിലേക്കായിരിക്കും ബസ്​ സർവിസ്.

വൺവേ ടിക്കറ്റ്​ നിരക്ക്​ 11.5 ഒമാനി റിയാൽ ആയിരിക്കും. യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ്​ കിലോ ഹാൻഡ് ബാഗേജും അനുവദിക്കും. രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ബസ് 11ന് ബുറൈമിയിലും ഉച്ചക്ക്​ ഒരു മണിയോടെ അൽഐനിലും വൈകീട്ട്​ 3.40ന് അബൂദബി ബസ് സ്റ്റേഷനിലും എത്തിച്ചേരും. അബൂദബിയിൽ നിന്ന് രാവിലെ 10.40ന് ബസ്​ പുറപ്പെടും. രാത്രി 8.35ന് മസ്‌കത്തിൽ എത്തും.

കോവിഡിനെ തുടർന്ന്​ യു.എ.ഇയിലേക്ക്​ ബസ്​ സർവിസുകൾ മുവാസലാത്ത്​ നിർത്തിവെച്ചിരുന്നു. അതാണ്​ ഇപ്പോൾ പുനഃരാരംഭിക്കുന്നത്​. മസ്കത്തിലേക്ക് സ്ഥിര യാത്ര ചെയ്യുന്ന വ്യാപാരികൾക്കും മറ്റും തീരുമാനം പ്രയോജനം ചെയ്യും. അബൂദബിയിൽ നിന്ന്​ അഞ്ചു മണിക്കൂറാണ് മസ്കത്തിലേക്കുള്ള യാത്ര സമയം. എമിഗ്രഷൻ ക്ലിയറൻസ്​ പൂർത്തീകരിക്കാൻ എടുക്കുന്ന സമയം ഉൾപ്പെടെ ആറു മണിക്കൂറിനുള്ളിൽ മസ്കത്തിലെത്താൻ സാധിക്കും. ദുബൈയിൽ നിന്ന്​ ഒമാനിലേക്ക്​ 450 ദിർഹം മുതലാണ്​ നിലവിലെ വിമാന ടിക്കറ്റ് നിരക്ക്​.

TAGS :

Next Story