സലാലയിലെ ആദ്യ കാല പ്രവാസി നാട്ടിൽ നിര്യാതനായി
തിരുവല്ല മുത്തൂർ സ്വദേശി ജെയിംസ് എന്ന കെ.എം. മാത്യുവാണ് മരണപ്പെട്ടത്

സലാല: തിരുവല്ല മുത്തൂർ സ്വദേശി കാവിലെ വീട്ടിൽ കായപ്പുറത്ത് ജെയിംസ് എന്നറിയപ്പെടുന്ന കെ.എം. മാത്യു ( 69 ) ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതനായി. കഴിഞ്ഞ നാൽപത് വർഷമായി സലാലയിൽ പ്രവാസിയായിരുന്നു. ദീർഘകാലമായി സനായിയ്യയിൽ സെക്കൻ ഹാൻഡ് സ്പെയർ പാട്സ് സ്ഥാപനം നടത്തി വരികയായിരുന്നു. നാട്ടിൽ താമസമാക്കിയ മാത്യു രണ്ട് മാസം മുമ്പാണ് സലാല വന്ന് പോയത്. ഭാര്യ ഏലിയാമ്മ മാത്യു, മകൻ ജിജോ കെ.മാത്യു (സലാല), മകൾ ജിൻസി.കെ.മാത്യു ( യു.കെ) മ്യതദേഹം ശനി രാവിലെ പത്തരക്ക് പാലിയേക്കര സെന്റ് ജോർജ് ദേവാലയത്തിൽ സംസ്‌കരിക്കും. നിര്യാണത്തിൽ സലാല സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ഇടവക അനുശോചിച്ചു.
Next Story
Adjust Story Font
16

