18.5 ലക്ഷം വാഹനങ്ങൾ; ഒമാനിലെ വാഹനങ്ങളുടെ എണ്ണത്തിൽ വർധന
2024 നെ അപേക്ഷിച്ച് കഴിഞ്ഞവർഷം 5.6 ശതമാനം വളർച്ച

മസ്കത്ത്: ഒമാനിൽ 2025 ൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണത്തിൽ വർധന. 2024 നെ അപേക്ഷിച്ച് വാഹനങ്ങളുടെ എണ്ണം 5.6 % വർധിച്ച് 18.5 ലക്ഷമായി മാറിയിട്ടുണ്ട്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെന്റർ ആണ് കണക്കുകൾ പുറത്തുവിട്ടത്. സ്വകാര്യവാഹനങ്ങളാണ് ഇതിൽ മുമ്പിലുള്ളത്. 79.2 ശതമാനമുള്ള സ്വകാര്യവാഹനങ്ങളുടെ എണ്ണം 1,465,455 ആണ്. 14.8 ശതമാനമുള്ള വാണിജ്യവാഹനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. വാടകവാഹനങ്ങളാണ് മൂന്നാമത്. രാജ്യത്തെ മൊത്തം രജിസ്ട്രേഷനുകളിൽ മൂന്ന് ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങളാണ് മുന്നിലുള്ളതെന്നും സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
Next Story
Adjust Story Font
16

