Quantcast

മൂന്നു വർഷത്തിനുള്ളിൽ 22 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രം: ഒമാൻ

ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയമാണ് ചൊവ്വാഴ്ച വിവരം അറിയിച്ചത്

MediaOne Logo

Web Desk

  • Published:

    4 Sept 2024 11:32 AM IST

Ministries and government institutions are prohibited from entering into contracts with private sector companies that do not comply with the Omanization rate.
X

മസ്‌കത്ത്: 2025 മുതൽ 2027 വരെ പ്രധാന മേഖലകളിലായി 22 തൊഴിലുകൾ കൂടി ഒമാനികൾക്ക് മാത്രമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. ഗതാഗത, ലോജിസ്റ്റിക് മേഖലയിലും വാർത്താവിനിമയ, വിവരസാങ്കേതിക മേഖലയിലുമായാണ് വിവിധ തൊഴിലുകൾ ഒമാനികൾക്ക് മാത്രമാക്കുക. തൊഴിൽ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടി. ഇരുമേഖലകളിലുമായി ഒമാനൈസേഷൻ ചെയ്യപ്പെടുന്ന തസ്തികകൾ കാണാം:

ഗതാഗത, ലോജിസ്റ്റിക് മേഖല (2025 ജനുവരി മുതൽ):

  • മറൈൻ ഒബ്‌സർവർ
  • കൊമേഴ്‌സ്യൽ ബ്രോക്കർ
  • ക്വാളിറ്റി കൺട്രോളർ
  • ഷിപ്പ് ട്രാഫിക് കൺട്രോളർ
  • ഫോർക്ക്‌ലിഫ്റ്റ് ഡ്രൈവർ
  • പുതിയ വാഹന വിൽപ്പനക്കാരൻ
  • മാർക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്
  • ക്വാളിറ്റി ഓഫീസർ
  • ഷിപ്പ് ടൈയിംഗ് ആൻഡ് സ്റ്റെബിലൈസിംഗ് വർക്കർ
  • ക്വാളിറ്റി കൺട്രോൾ മാനേജർ
  • ഫോർമാൻ
  • മർച്ചൻഡൈസ് അറേഞ്ചർ
  • ലോഡിംഗ് ആൻഡ് അൺലോഡിംഗ് തൊഴിലാളികളുടെ സൂപ്പർവൈസർ
  • ട്രാവൽ ഏജന്റ്

വാർത്താവിനിമയ, വിവരസാങ്കേതിക മേഖല (2024 സെപ്റ്റംബർ 2 മുതൽ):

  • ജനറൽ സിസ്റ്റംസ് അനലിസ്റ്റ്
  • കമ്പ്യൂട്ടർ പ്രോഗ്രാമർ
  • ഇൻഫർമേഷൻ സിസ്റ്റംസ് നെറ്റ്വർക്ക് സ്‌പെഷ്യലിസ്റ്റ്
  • ഇലക്ട്രോണിക് കമ്പ്യൂട്ടർ എഞ്ചിനീയർ
  • കമ്പ്യൂട്ടർ മെയിന്റനൻസ് ടെക്‌നീഷ്യൻ
  • ഇലക്ട്രോണിക് കമ്പ്യൂട്ടർ ഓപ്പറേറ്റർ
  • വെബ്‌സൈറ്റ് ഡിസൈനർ
  • ഓപ്പറേഷൻസ് അനലിസ്റ്റ്

TAGS :

Next Story