Quantcast

ഒമാനിലെ ദീമാനിയാത്ത് ദ്വീപുകളിൽ 3D പ്രിന്റഡ് അണ്ടർവാട്ടർ മ്യൂസിയം വരുന്നു

പരിസ്ഥിതി അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്

MediaOne Logo

Web Desk

  • Published:

    5 Feb 2026 5:37 PM IST

3D Printed Underwater Museum in Dimaniyat Islands, Oman
X

മസ്‌കത്ത്: ദീമാനിയാത്ത് ദ്വീപുകളിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ 3D പ്രിന്റഡ് അണ്ടർവാട്ടർ മ്യൂസിയം സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഒമാൻ പരിസ്ഥിതി അതോറിറ്റി (EA). കൃത്രിമ പവിഴപ്പുറ്റുകൾ ഉപയോഗിച്ചായിരിക്കും നിർമാണം. 'ഒമാൻ മ്യൂസിയത്തിന്റെ അണ്ടർവാട്ടർ ലാൻഡ്മാർക്കുകൾ' എന്നാണ് ഈ സംരംഭം അറിയപ്പെടുക. ഇത് നടപ്പാക്കാനായി ഒമാൻടെല്ലും ഇന്നോടെക്കും സഹകരണ കരാർ ഒപ്പുവച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ദീമാനിയാത്ത് ദ്വീപുകളിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിന്റെ 400 ചതുരശ്ര മീറ്ററിലാണ് ആദ്യ ഘട്ടം വികസിപ്പിക്കുക. റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത്, അൽ ആലം പാലസ് എന്നിവയുൾപ്പെടെയുള്ള ഒമാനി വാസ്തുവിദ്യാ സ്മാരകങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തിലാകും ഘടന.

ജൈവവൈവിധ്യത്തിനും കർശന പരിസ്ഥിതി സംരക്ഷണത്തിനും പേരുകേട്ട ഒമാനിലെ ഏറ്റവും പ്രധാന സംരക്ഷിത സമുദ്ര സൈറ്റുകളിലൊന്നാണ് ദീമാനിയാത്ത് ദ്വീപുകൾ. സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കാനും സുസ്ഥിര പരിസ്ഥിതി ടൂറിസം പ്രോത്സാഹിപ്പിക്കാനുമാണ് നടപടിയെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

TAGS :

Next Story