Quantcast

പവർഫുൾ ഒമാൻ; വൈദ്യുതി ഉൽപ്പാദനത്തിൽ 4.3% വർധന

കണക്ക് 2026 ആഗസ്റ്റ് അവസാനത്തോടെയുള്ളത്

MediaOne Logo

Gulf Desk

  • Published:

    11 Oct 2026 7:29 PM IST

Electricity rates likely to increase in the state
X

മസ്‌കത്ത്: ഒമാനിലെ വൈദ്യുതി ഉൽപ്പാദനത്തിൽ 4.3% വർധന. 2026 ആഗസ്റ്റ് അവസാനത്തോടെ രാജ്യത്തെ ആകെ വൈദ്യുതി ഉൽപ്പാദനം 4.3 ശതമാനം വർധിച്ച് 37,481.8 ജിഗാവാട്ട്-മണിക്കൂർ (GWh) ൽ എത്തി. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (NCSI) പുറത്തുവിട്ട പ്രാഥമിക കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2025-ലെ ഇതേ കാലയളവിലെ 35,935.3 ജിഗാവാട്ട്-മണിക്കൂർ (GWh) ആയിരുന്നു ഉൽപ്പാദനം.

മസ്‌കത്ത് ഗവർണറേറ്റിലാണ് ആകെ വൈദ്യുതി ഉൽപ്പാദനത്തിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്(204.8 ശതമാനം). ദാഖിലിയ (44.1 ശതമാനം), അൽ വുസ്ത (8.4 ശതമാനം), നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, ദാഹിറ (5.5 ശതമാനം വീതം), ദോഫാർ (4.6 ശതമാനം) എന്നിങ്ങനെയാണ് ഇതരയിടങ്ങളിലെ ഉൽപ്പാദനം.

അതേസമയം, നോർത്ത്, സൗത്ത് ഷർഖിയ എന്നിവിടങ്ങളിലെ വൈദ്യുതി ഉൽപ്പാദനം 16.4 ശതമാനം കുറഞ്ഞു. മുസന്ദമിലെ ഉൽപ്പാദനം 376.0 GWh എന്ന നിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

TAGS :

Next Story