Quantcast

ഒമാനിലെ വ്യോമ ഗതാഗതത്തിൽ 18% വർധനവ്: സിവിൽ ഏവിയേഷൻ അതോറിറ്റി

മസ്‌കത്ത് വിമാനത്താവളം വഴി സഞ്ചരിച്ചത് 6,36,090 യാത്രക്കാർ

MediaOne Logo

Web Desk

  • Published:

    17 July 2025 3:24 PM IST

5% increase in air traffic in Omani airspace: Civil Aviation Authority
X

മസ്‌കത്ത്: ഒമാനി വ്യോമാതിർത്തിയിലൂടെയുള്ള വിമാന ഗതാഗതം 2025 ജൂണിൽ 18 ശതമാനം വർധിച്ച് 50,101 ആയി. 2024 ലെ ഇതേ കാലയളവിൽ ഇത് 40,417 ആയിരുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റി(സിഎഎ)യാണ് ഇക്കാര്യം അറിയിച്ചത്.

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 2025 ജൂണിൽ 5 ശതമാനം വർധിച്ച് 6,36,090 ആയി. ഒരു വർഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് വർധനവ്.

2025 ജൂൺ മധ്യത്തിൽ ഇറാനെതിരായ ഇസ്രായേലി ആക്രമണങ്ങൾ മേഖലയിലുടനീളം വലിയ വ്യോമാതിർത്തി അടച്ചുപൂട്ടലുകൾക്കും വിമാന റദ്ദാക്കലുകൾക്കും കാരണമായപ്പോൾ മിഡിൽ ഈസ്റ്റ് വ്യോമാതിർത്തി തടസ്സപ്പെട്ടിരുന്നു. വിമാനക്കമ്പനികൾ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, നിരവധി വിമാനത്താവളങ്ങൾ താൽക്കാലികമായി വിമാനങ്ങൾ നിർത്തിവച്ചു. ആയിരക്കണക്കിന് വിമാന യാത്രക്കാരെ ഈ തടസ്സങ്ങൾ ബാധിച്ചു.

ഒമാനിലെ വ്യോമ സുരക്ഷ

വ്യോമ സുരക്ഷാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള കംപ്ലയൻസ് സൂചികയിൽ ഒമാൻ അഞ്ചാം സ്ഥാനത്താണ്. 2024 ൽ 95.95 ശതമാനമാണ് സ്‌കോർ നേടിയത്. 2020 ൽ ഇത് 60.47 ശതമാനവും 133-ാം സ്ഥാനവുമായിരുന്നു.

വ്യോമയാന സംഭവങ്ങളിലും അപകട അന്വേഷണ സൂചികയിലും ഒമാൻ ആഗോളതലത്തിൽ നാലാം സ്ഥാനത്തും മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്കയിൽ രണ്ടാം സ്ഥാനത്തും എത്തി. അതേസമയം എയർവേർത്തിനെസ്, എയർ നാവിഗേഷൻ സേഫ്റ്റി എന്നീ മേഖലകളിൽ പ്രാദേശികമായി ഒന്നാം സ്ഥാനവും നേടി.

ഗ്ലോബൽ എയർ സേഫ്റ്റി മെച്ചപ്പെടുത്തുന്നതിനായി പതിവ് പരിശോധനകളിലൂടെയും സുരക്ഷാ ഡാറ്റയുടെ വിശകലനത്തിലൂടെയും ഐസിഎഒ അംഗരാജ്യങ്ങൾ വ്യോമ സുരക്ഷാ മാനദണ്ഡങ്ങളും ശിപാർശകളും എത്രത്തോളം പാലിക്കുന്നുണ്ടെന്ന് വിലയിരുത്തുകയാണ് ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (ഐസിഎഒ) ഗ്ലോബൽ എയർ സേഫ്റ്റി ഓവർസൈറ്റ് ഓഡിറ്റ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. എയർ നാവിഗേഷൻ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഫലമായി, കംപ്ലയൻസ് നിരക്ക് 50 ശതമാനത്തിൽ നിന്ന് 97.27 ശതമാനമായി വർധിച്ചു.

TAGS :

Next Story