Quantcast

ഒമാനിലെ 70% വാഹനങ്ങളും ഇൻഷ്വർ ചെയ്തത് തേർഡ് പാർട്ടി പോളിസി പ്രകാരം: ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി

സമീപകാല കാലാവസ്ഥാ വ്യതിയാനം ബാധിച്ച മിക്ക വാഹനങ്ങളും ഈ തരത്തിലുള്ളവയെന്നും അതോറിറ്റി

MediaOne Logo

Web Desk

  • Published:

    5 Feb 2026 5:29 PM IST

70% of vehicles in Oman are insured under third-party policies: Financial Services Authority
X

മസ്‌കത്ത്: ഒമാനിലെ 70% വാഹനങ്ങളും ഇൻഷ്വർ ചെയ്തത് തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പോളിസി പ്രകാരമാണെന്ന് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി(എഫ്എസ്എ). സമീപകാല കാലാവസ്ഥാ വ്യതിയാനങ്ങൾ ബാധിച്ച മിക്ക വാഹനങ്ങളും തേർഡ് പാർട്ടി ഇൻഷ്വർ ചെയ്തതായിരുന്നുവെന്നും ഇതുകൊണ്ടാണ് കവറേജ് വർധിപ്പിക്കേണ്ടി വന്നതെന്നും അധികൃതർ പറഞ്ഞു. പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് കവറേജ് വർധിപ്പിക്കാനുള്ള സമീപകാല നിയന്ത്രണങ്ങൾക്ക് ഇത് കാരണമായതായും ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി പറഞ്ഞു.

ഭേദഗതികൾക്ക് മുമ്പ് തേർഡ് പാർട്ടി മോട്ടോർ ഇൻഷുറൻസ് പോളിസികളിൽ പ്രകൃതി ദുരന്ത വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നില്ല, ഇത് പ്രകൃതി ദുരന്തങ്ങളിൽപ്പെടുന്ന നിരവധി വാഹനങ്ങളുടെ ഉടമകളെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയിരുന്നുവെന്ന് എഫ്എസ്എയിലെ ഉപഭോക്തൃ സേവന വിദഗ്ധർ പറഞ്ഞു.

ഉപഭോക്തൃ സംരക്ഷണം വർധിപ്പിക്കുക, സാമ്പത്തി സ്ഥിരത ഉറപ്പാക്കുക, കാലാവസ്ഥയുമായി ബന്ധപ്പെട്ട അധിക നഷ്ടങ്ങൾ വ്യക്തികൾക്കും കമ്പനികൾക്കും സംഭവിക്കുന്നത് തടയുക എന്നിവയാണ് പുതിയ ചട്ടക്കൂട് ലക്ഷ്യമിടുന്നത്. രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.

TAGS :

Next Story