2025ൽ ഒമാൻ വ്യോമയാന മേഖലയിൽ 781 പരാതികൾ
കൂടുതലും വിമാനം വൈകൽ, റദ്ദാക്കൽ, ബോർഡിങ് നിഷേധിക്കൽ, ബാഗേജ് പ്രശ്‌നങ്ങൾ...

മസ്‌കത്ത്: 2025-ൽ ഒമാൻ വ്യോമയാന മേഖലയിൽ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) രേഖപ്പെടുത്തിയത് ഏകദേശം 781 പരാതികൾ. വിമാനം വൈകൽ, റദ്ദാക്കൽ, ബോർഡിങ് നിഷേധിക്കൽ, ബാഗേജ് പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് കൂടുതലും.
210 പരാതികൾ വിമാനം വൈകലുമായി ബന്ധപ്പെട്ടതും 132 പരാതികൾ വിമാന റദ്ദാക്കലുമായി ബന്ധപ്പെട്ടതുമാണെന്നാണ് അതോറിറ്റിയുടെ കണക്ക്. യാത്രക്കാർക്ക് കൺഫേമായ സീറ്റുകൾ ഓവർബുക്കിങ് കാരണം നിഷേധിക്കപ്പെട്ടതിന് 114 പരാതികളും രേഖപ്പെടുത്തി. അതേസമയം, 145 പരാതികൾ ലഗേജ് വൈകൽ, നഷ്ടപ്പെടൽ, കേടാകൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. വിമാന റൂട്ടുകളിലെ മാറ്റങ്ങളെക്കുറിച്ചുള്ള അഞ്ച് പരാതികളും അതോറിറ്റി രേഖപ്പെടുത്തി. ഇതര വിഭാഗങ്ങളായി 121 പരാതികളും ഉയർന്നു.
Next Story
Adjust Story Font
16

